പൊന്നാനി ബീച്ച് ടൂറിസം; നഗരസഭയുടെ ആവശ്യത്തെ തുടർന്ന് ഡി.ടി.പി.സി പ്രതിനിധികൾ സന്ദർശനം നടത്തി

അനുദിനം വർദ്ധിച്ചു വരുന്ന പൊന്നാനിയുടെ ടൂറിസം പ്രതീക്ഷകൾ വിപുലപ്പെടുതാൻ നടപടികളുമായി പൊന്നാനി നഗരസഭ. പൊന്നാനി ബീച്ചിൽ ടൂറിസ പദ്ധതികൾ നടപ്പിലാക്കുന്നതിന്റ സാധ്യതകൾ തേടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ സന്ദർശനം നടത്തി. പൊന്നാനി ബീച്ച് ടൂറിസവികസനം ഡി.ടി.പി.സി ഏറ്റെടുക്കണമെന്ന് നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ സന്ദർശനം നടത്തിയത്. പൊന്നാനിയെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചസ് സ്കീമിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി.ടി.പി.സി പ്രതിനിധികൾ അറിയിച്ചു. കൂടാതെ നിളയോര ടൂറിസം പാത, ബിയ്യം കായൽ ടൂറിസ പദ്ധതി, പുളിക്ക കടവ് ടൂറിസ കേന്ദ്രം എന്നിവ വിപുലപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കുമന്ന് പ്രതിനിധികൾ അറിയിച്ചു. 


ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികളായ രാജേഷ്, വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി.മുഹമ്മദ് ബഷീർ, കൗൺസിലർ ഇ.കെ സീനത്ത് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

അനുദിനം വർദ്ധിച്ചു വരുന്ന പൊന്നാനിയുടെ ടൂറിസം പ്രതീക്ഷകൾ വിപുലപ്പെടുതാൻ നടപടികളുമായി പൊന്നാനി നഗരസഭ. പൊന്നാനി ബീച്ചിൽ ടൂറിസ പദ...    Read More on: http://360malayalam.com/single-post.php?nid=7125
അനുദിനം വർദ്ധിച്ചു വരുന്ന പൊന്നാനിയുടെ ടൂറിസം പ്രതീക്ഷകൾ വിപുലപ്പെടുതാൻ നടപടികളുമായി പൊന്നാനി നഗരസഭ. പൊന്നാനി ബീച്ചിൽ ടൂറിസ പദ...    Read More on: http://360malayalam.com/single-post.php?nid=7125
പൊന്നാനി ബീച്ച് ടൂറിസം; നഗരസഭയുടെ ആവശ്യത്തെ തുടർന്ന് ഡി.ടി.പി.സി പ്രതിനിധികൾ സന്ദർശനം നടത്തി അനുദിനം വർദ്ധിച്ചു വരുന്ന പൊന്നാനിയുടെ ടൂറിസം പ്രതീക്ഷകൾ വിപുലപ്പെടുതാൻ നടപടികളുമായി പൊന്നാനി നഗരസഭ. പൊന്നാനി ബീച്ചിൽ ടൂറിസ പദ്ധതികൾ നടപ്പിലാക്കുന്നതിന്റ സാധ്യതകൾ തേടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ സന്ദർശനം നടത്തി. പൊന്നാനി ബീച്ച് ടൂറിസവികസനം ഡി.ടി.പി.സി ഏറ്റെടുക്കണമെന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്