സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ കൊണ്ട് പച്ചത്തുരുത്ത് ഒരുക്കി പൊന്നാനി നഗരസഭ

ലോക പരിസ്ഥിതി ദിനത്തിൽ  ഫലവൃക്ഷങ്ങൾ കൊണ്ട് പച്ചത്തുരുത്ത് ഒരുക്കുകയാണ് പൊന്നാനി നഗരസഭ.  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെളളീരി സർക്കാർ എൽ.പി സ്കൂൾ കോമ്പൗണ്ടിലാണ് നഗരസഭയുടെ നേതൃത്വത്തിൽ പച്ചത്തുരുത്ത് ഒരുക്കുന്നത്. മാവ്, പ്ലാവ്, പേര, ഞാവൽ, അമ്പാഴം, നെല്ലി, ചാമ്പ, സപ്പോട്ട, തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പച്ചത്തുരുത്തിൽ വച്ച് പിടിപ്പിച്ചത്. പൊന്നാനി നഗരസഭാ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിപാലന ചുമതല. കൂടാതെ സ്കൂൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിചരണത്തിന്റെ ചുമതലയുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച അഞ്ചാമത്തെ പച്ചത്തുരുത്താണിത്.


പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ, കൗൺസിലർമാരായ മിനി ജയപ്രകാശ്, പി.വി അബ്ദുൾ ലത്തീഫ്, രാധാകൃഷ്ണൻ, ഷാഫി, കൃഷി ഓഫീസർമാരായ പ്രദീപ് കുമാർ, സലീം, ഹരിത കേരള മിഷൻ ജില്ലാ ആർ പി തേറയിൽ ബാലകൃഷ്ണൻ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ അശ്വതി, സ്നേഹ, പി.വി അയൂബ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷങ്ങൾ കൊണ്ട് പച്ചത്തുരുത്ത് ഒരുക്കുകയാണ് പൊന്നാനി നഗരസഭ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെളള...    Read More on: http://360malayalam.com/single-post.php?nid=7105
ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷങ്ങൾ കൊണ്ട് പച്ചത്തുരുത്ത് ഒരുക്കുകയാണ് പൊന്നാനി നഗരസഭ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെളള...    Read More on: http://360malayalam.com/single-post.php?nid=7105
സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ കൊണ്ട് പച്ചത്തുരുത്ത് ഒരുക്കി പൊന്നാനി നഗരസഭ ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷങ്ങൾ കൊണ്ട് പച്ചത്തുരുത്ത് ഒരുക്കുകയാണ് പൊന്നാനി നഗരസഭ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെളളീരി സർക്കാർ എൽ.പി സ്കൂൾ കോമ്പൗണ്ടിലാണ് നഗരസഭയുടെ നേതൃത്വത്തിൽ പച്ചത്തുരുത്ത് ഒരുക്കുന്നത്. മാവ്, പ്ലാവ്, പേര, ഞാവൽ, അമ്പാഴം, നെല്ലി, ചാമ്പ, സപ്പോട്ട, തുടങ്ങിയ ഫലവൃക്ഷങ്ങളാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്