ചെറുതോടിനായി ഒരു വലിയചുവടുവെപ്പ്; തെളിനീരൊഴുകും നവകേരളം - നഗരസഭാതല ജലനടത്തം സംഘടിപ്പിച്ചു

പതിറ്റാണ്ടുകളായി ശ്രദ്ധ പതിയാതെ കിടന്നിരുന്ന ചെറുതോടിന്  പുതുജീവൻ നൽകാനുള്ള ഇടപെലുകളുമായി പൊന്നാനി നഗരസഭ. 'തെളിനീരൊഴുകും നവകേരളം'പദ്ധതിയുടെ ഭാഗമായി ചെറുതോടിന്റെ വീണ്ടെടുപ്പിനായി ജലനടത്തം സംഘടിപ്പിച്ചു. നഗരസഭാ തല ജലനടത്തിന്റെ ഉത്ഘാടനം ചെറുതോട് കരയിൽ വെച്ച് എംഎൽ.എ പി.നന്ദകുമാർ നിർവ്വഹിച്ചു. 


ഭാരത പുഴ -  ബിയ്യം കായൽ സംയോജനത്തിന് നിർദ്ദിഷ്ട ലിങ്ക് കനാലായി പ്രൊപ്പോസ് ചെയ്തിട്ടുള്ള ജലവഴിയാണ് ചെറുതോട്. നഗരസഭയിലെ തന്നെ ഏറ്റവും നീളം കൂടിയ ചെറുതോട് ഭാരത പുഴയിൽ നിന്നും ആരംഭിച്ച് കാലടി പഞ്ചായത്തിലൂടെ ഒഴുകി നഗരസഭ പരിധിയിലെ ബിയ്യം റകുലേറ്റർ കം ബ്രിഡ്ജിന്റെ റീസർവോയറിലാണ് അവസാനിക്കുന്നത്. പതിറ്റാണ്ടുകളിലായി കൃഷി ആവശ്യങ്ങൾക്ക് മറ്റും ഉപയോഗിച്ചിരുന്ന തോട് നിലവിൽ നീരോഴുക്ക് തടസ്സപെട്ട രീതിയിലാണുള്ളത്. നഗരസഭ പരിധിയിൽ മാത്രം നാല് കിലോമീറ്ററിന് കൂടുതലുള്ള തോടിന്റെ രണ്ട് കിലോമീറ്ററിന് മുകളിലുള്ള ഭാഗം  നഗരസഭ ആദ്യഘട്ടമെന്ന നിലയിൽ ഇതിനോടകം വൃത്തിയാക്കി. രണ്ടാം ഘട്ടമായി തോടിന്റെ ശുചീകരണം കൂടുതൽ ഭാഗങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾ,  ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ശ്രമകരമായാണ് തോട് ശുചീകരണ പ്രവർത്തികൾ നടത്തി വരുന്നത്. ഏപ്രിൽ മാസം തുടക്കത്തിലാണ്  അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ തോടിന്റെ ഗുചീകരണ പ്രവർത്തികൾ ആരംഭിച്ചത്. 


 ചെറുതോടിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുന്നതിലൂടെ  കാർഷിക അഭിവൃദ്ധിയും ജലസേചനവുമാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. നഗരസഭയുടെ കിഴക്കൻ മേഖലയിലെ വിവിധ കൈത്തോടുകൾ നിലവിൽ ചെറുതോടിൽ എത്തിചേരുന്നുണ്ട്. ഇതോടുകൂടി ഇത്തരത്തിലുളള കൈത്തൊടുകളുടെ നീരോഴുക്ക് കൂടി സുഗമമാകും. അതോടൊപ്പം ചെറുതോടിന്റെ കരയിലുള്ള എടപ്പാൾ, കാലടി പഞ്ചായത്തുകൾ, പൊന്നാനി നഗരസഭ പരിധിയിലായി 600 ഏക്കറോളം നെൽവയലുകളിൽ നെൽകൃഷിയും മറ്റ് അനുബന്ധ ഇടവേള കൃഷികളും അഭിവൃദ്ധിപ്പെടുമെന്ന പ്രതീക്ഷയിലാണ്. മാത്രമല്ല വേനൽ കാലത്ത് തോട്ടിലൂടെ ഭാരരതപ്പുഴയിൽ നിന്നും പൊന്നാനിയുടെ നെല്ലറയായ പൊന്നാനി കോൾ പടങ്ങളിലേക്ക് വെള്ളം എത്തിക്കാനും സാധിക്കും. കരകൃഷിയും അഭിവൃദ്ധിപ്പെടും. അതോടൊപ്പം വെള്ളകേട്ട് പ്രശ്നത്തിനും ചെറുതോടിന്റെ വീണ്ടെടുപ്പോടെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. 


സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതി - 2 ന്റെ ഭാഗമായാണ് 'തെളിനീരൊഴുകും നവകേരളം' പരിപാടി നടപ്പിലാക്കുന്നത്. നഗരസഭ തലത്തിലും വാർഡ് തലത്തിലും  ബഹുജന പങ്കാളിതത്തോടെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതാണ് പദ്ധതി.  ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്‌ഞവും സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വ്യത്യസ്ഥ മേഖലയിൽ ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി വിവിധ  ശുചീകരണ പരിപാടികൾ നടന്നു വരുന്നുണ്ട്. 


ബിയ്യം ചെറുതോട് കരയിൽ നിന്നും പൊന്നാനി എം.ഇ.എസ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ആലപിച്ച പരിസ്ഥിതി ഗാനത്തോടെ ജലനടത്തം ആരംഭിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം,  വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ  രജീഷ് ഊപ്പാല, ഷീന സുദേശൻ, കൗൺസിലർമാരായ മുഹമ്മദ്‌ ഫർഹാൻ, വി.പി പ്രബീഷ്, ഇക്ബാൽ മഞ്ചേരി, എ അബ്ദുൾ സലാം, കെ.വി ബാബു, നിഷാദ്, ഷാഫി, നഗരസഭ സെക്രട്ടറി കെ.എസ് അരുൺ, നഗരസഭ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുഷ, മോഹൻ, ശുചിത്വ മിഷൻ ജില്ലാ ആർ. പി തേറയിൽ ബാലകൃഷ്ണൻ, സിഡിഎസ് പ്രസിഡന്റ്മാരായ ധന്യ, ആയിഷ കൃഷി ഓഫീസർ സലീം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർഡിയർ അശ്വതി, സ്നേഹ തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #ponnani #cheruthod

പതിറ്റാണ്ടുകളായി ശ്രദ്ധ പതിയാതെ കിടന്നിരുന്ന ചെറുതോടിന് പുതുജീവൻ നൽകാനുള്ള ഇടപെലുകളുമായി പൊന്നാനി നഗരസഭ. 'തെളിനീരൊഴുകും നവകേര...    Read More on: http://360malayalam.com/single-post.php?nid=7034
പതിറ്റാണ്ടുകളായി ശ്രദ്ധ പതിയാതെ കിടന്നിരുന്ന ചെറുതോടിന് പുതുജീവൻ നൽകാനുള്ള ഇടപെലുകളുമായി പൊന്നാനി നഗരസഭ. 'തെളിനീരൊഴുകും നവകേര...    Read More on: http://360malayalam.com/single-post.php?nid=7034
ചെറുതോടിനായി ഒരു വലിയചുവടുവെപ്പ്; തെളിനീരൊഴുകും നവകേരളം - നഗരസഭാതല ജലനടത്തം സംഘടിപ്പിച്ചു പതിറ്റാണ്ടുകളായി ശ്രദ്ധ പതിയാതെ കിടന്നിരുന്ന ചെറുതോടിന് പുതുജീവൻ നൽകാനുള്ള ഇടപെലുകളുമായി പൊന്നാനി നഗരസഭ. 'തെളിനീരൊഴുകും നവകേരളം'പദ്ധതിയുടെ ഭാഗമായി ചെറുതോടിന്റെ വീണ്ടെടുപ്പിനായി ജലനടത്തം സംഘടിപ്പിച്ചു. നഗരസഭാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്