കെയർ ക്ലബ്ബിന് ചാരിറ്റബ്ൾ ട്രസ്റ്റിന് റമളാൻ ഫണ്ട് കൈമാറി

ജീവ കാരുണ്യ രംഗത്ത് മാറഞ്ചേരിയിൽ  ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് സമാഹരിക്കുന്ന റമളാൻ ഫണ്ടിലേക്ക്  നന്മ നിറഞ്ഞ നിരവധി വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സഹായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസി കൂട്ടായ്മയായ കുവൈറ്റ്  മാറഞ്ചേരി കൂട്ടായ്മയുടെ ഫണ്ട് കുവൈറ്റ് കൂട്ടായ്മ പ്രതിനിധികളായ ഇളയേടത്ത് അബ്ദു, റംഷാദ് എ.സി കെ  എന്നിവരിൽ നിന്നും ട്രാക്ക് സ്പോർട്ട്സ് മാറഞ്ചേരിയുടെ റമളാൻ ഫണ്ട് മാനേജിങ്ങ് ഡയറക്ടർമാരായ മുഹമദലി കാങ്ങിലയിൽ , ജമാൽ വെള്ളത്തിങ്ങൽ എന്നിവരിൽ നിന്നും കെയർ ക്ലബ് ചെയർമാൻ ആസാദ് ഇളയോടത്ത്, ഇ.എം മുഹമ്മദ്, സക്കീർ പൂളക്കൽ,സലിം പുക്കയിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.


മാറഞ്ചേരി പഞ്ചായത്ത് പരിധിയിലുള്ള കിഡ്നി രോഗികളെ സഹായിക്കുന്നതിന് വേണ്ടി കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ  നേതൃത്വത്തിൽ 250 ഡയാലിസ് ക്ലബ്ബ് എന്ന ആശയത്തിലൂടെയാണ്  ഫണ്ട് സമാഹരിക്കുന്നത്.  400 ൽ പരം മെമ്പർമാർ മാസം തോറും നൽകുന്ന 250 രൂപയാണ് പദ്ധതിയുടെ മുതൽ കൂട്ട്. ഇരുപതോളം ഡയാലിസ് രോഗികൾക്ക് നല്ലൊരു തുകയാണ് അവരുടെ ഡയാലിസ് ചെലവുകളിലേക്ക് ട്രസ്റ്റ് നൽകി കൊണ്ടിരിക്കുന്നത്. 


ഓരോ മാസത്തിലും മാറഞ്ചേരിയിൽ കിഡ്നി രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണെന്നും  ഈ പുണ്യ മാസത്തിൽ ഇത്തരം നന്മ പ്രവർത്തനത്തിൽ പങ്കാളികളായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും നന്ദി അറിയിക്കുന്നതായും  കെയർ ക്ലബ്ബ് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

ജീവ കാരുണ്യ രംഗത്ത് മാറഞ്ചേരിയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് സമാഹരിക്...    Read More on: http://360malayalam.com/single-post.php?nid=7026
ജീവ കാരുണ്യ രംഗത്ത് മാറഞ്ചേരിയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് സമാഹരിക്...    Read More on: http://360malayalam.com/single-post.php?nid=7026
കെയർ ക്ലബ്ബിന് ചാരിറ്റബ്ൾ ട്രസ്റ്റിന് റമളാൻ ഫണ്ട് കൈമാറി ജീവ കാരുണ്യ രംഗത്ത് മാറഞ്ചേരിയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് സമാഹരിക്കുന്ന റമളാൻ ഫണ്ടിലേക്ക് നന്മ നിറഞ്ഞ നിരവധി വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സഹായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസി കൂട്ടായ്മയായ കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മയുടെ ഫണ്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്