സാന്ത്വനം റമളാന്‍ റിലീഫ് വിതരണം ചെയ്തു

കഴിഞ്ഞ 24 വര്‍ഷമായി മാറഞ്ചേരി  കോടഞ്ചേരി മഹല്ല് എസ്.വൈ.എസ് സാന്ത്വനത്തിന് കീഴില്‍ നടത്തി വരുന്ന 270 ലധികം നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റമളാന്‍ കിറ്റ് വിതരണോദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. യൂസുഫ് ബാഖവി നിര്‍വ്വഹിച്ചു. കോടഞ്ചേരി സലാമത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ കോടഞ്ചേരി മുദരിസ് മുഹമ്മദ് ശഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു. സി. എം. യഹിയ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അശ്റഫ് അയക്കുളത്തേല്‍, അക്ബര്‍ ടി പി, കുഞ്ഞിമോന്‍ വിരുത്തിയില്‍, മുഹമ്മദ് പുലിയപ്പുറത്ത്, കുഞ്ഞിമോന്‍ വട്ടേകാട്ടേല്‍ ആശംസകള്‍ നേര്‍ന്നു.


സാന്ത്വനം ഗള്‍ഫ് സമിതിയുടെ സഹകരണത്തോടെ റമളാന്‍ കിറ്റിന് പുറമെ നിത്യരോഗികള്‍ക്കുള്ള മരുന്ന് വിതരണം, ഡിഗ്രി തതുല്യ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്,  മുഅല്ലിം ധനസഹായം, മുതഅല്ലിം സ്‌കോളര്‍ഷിപ്പ് തുടങ്ങി വിദ്യഭ്യാസ സാമൂഹിക ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങളും നടക്കുന്നുണ്ട്.


ചടങ്ങില്‍ മദ്രസ പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം സഫാരി ഗ്രൂപ്പ് പ്രതിനിധി കെ. പി ഹംസ നിര്‍വഹിച്ചു. എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി ഫാസിര്‍ സ്വാഗതവും മുസ്‌ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി അബ്ദുറഹീം നന്ദിയും പറഞ്ഞു. ശുഹൈബ്.പി.എം, ജമാലുദ്ധീന്‍.വി, സനൂബ് മൂസ, അസ്‌ലം വി.പി, ഷാജി വട്ടേകാട്ടേല്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ 24 വര്‍ഷമായി മാറഞ്ചേരി കോടഞ്ചേരി മഹല്ല് എസ്.വൈ.എസ് സാന്ത്വനത്തിന് കീഴില്‍ നടത്തി വരുന്ന 270 ലധികം നിര്‍ധന കുടുംബങ്ങള്‍ക്കുള...    Read More on: http://360malayalam.com/single-post.php?nid=7023
കഴിഞ്ഞ 24 വര്‍ഷമായി മാറഞ്ചേരി കോടഞ്ചേരി മഹല്ല് എസ്.വൈ.എസ് സാന്ത്വനത്തിന് കീഴില്‍ നടത്തി വരുന്ന 270 ലധികം നിര്‍ധന കുടുംബങ്ങള്‍ക്കുള...    Read More on: http://360malayalam.com/single-post.php?nid=7023
സാന്ത്വനം റമളാന്‍ റിലീഫ് വിതരണം ചെയ്തു കഴിഞ്ഞ 24 വര്‍ഷമായി മാറഞ്ചേരി കോടഞ്ചേരി മഹല്ല് എസ്.വൈ.എസ് സാന്ത്വനത്തിന് കീഴില്‍ നടത്തി വരുന്ന 270 ലധികം നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റമളാന്‍ കിറ്റ് വിതരണോദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. യൂസുഫ് ബാഖവി നിര്‍വ്വഹിച്ചു. കോടഞ്ചേരി സലാമത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ കോടഞ്ചേരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്