പ്രീ പ്രൈമറി തലം മുതല്‍ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും : മന്ത്രി വി. അബ്ദുറഹ്‌മാന്‍

സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകളും നിക്ഷേപങ്ങളും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായി ചേര്‍ന്നു രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ പോകുന്ന കായിക നയത്തിന്റെ അടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാനിരിക്കുന്നു. കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ സര്‍ക്കാര്‍ 1200 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങള്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ തന്നെ കായിക രംഗത്ത് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒളിമ്പിക് അസോസിയെഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസ് 2022 കായിക കേരളത്തിന് മുതല്‍ക്കൂട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി ജനറല്‍ എസ്. രാജീവ് സ്വാഗതം പറഞ്ഞു.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദു...    Read More on: http://360malayalam.com/single-post.php?nid=7022
സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദു...    Read More on: http://360malayalam.com/single-post.php?nid=7022
പ്രീ പ്രൈമറി തലം മുതല്‍ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും : മന്ത്രി വി. അബ്ദുറഹ്‌മാന്‍ സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകളും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്