ഉണ്ണായി വാര്യർ സ്മാരക കലാനിലയം: വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം (ആറ് വർഷം), ചെണ്ട, മദ്ദളം (നാല് വർഷം), ചുട്ടി (മൂന്ന് വർഷം)  എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ. ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് ഏഴാം ക്ലാസ് പാസായിരിക്കണം. പട്ടികജാതി,പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. കഥകളി വേഷം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. താത്പര്യമുള്ളവർ  രക്ഷിതാവിന്റെ സമ്മതപത്രവും ഫോൺനമ്പരും ഉൾപ്പെടുന്ന അപേക്ഷ, സ്വന്തം മേൽവിലാസം എഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവർ എന്നിവയടക്കം മെയ് 12 ന് മുൻപ് സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0480 2822031

#360malayalam #360malayalamlive #latestnews

ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണി...    Read More on: http://360malayalam.com/single-post.php?nid=7016
ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണി...    Read More on: http://360malayalam.com/single-post.php?nid=7016
ഉണ്ണായി വാര്യർ സ്മാരക കലാനിലയം: വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം (ആറ് വർഷം), ചെണ്ട, മദ്ദളം (നാല് വർഷം), ചുട്ടി (മൂന്ന് വർഷം) എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ. ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് ഏഴാം ക്ലാസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്