തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍ ( 72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മാര്‍ച്ച് 26 മുതല്‍ ചികിത്സയിലായിരുന്നു.  1980ല്‍ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യമെഴുതിയ സിനിമ.   വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള്‍ എഴുതി.
ടി ദാമോദരന്‍, കലൂര്‍ ഡെന്നീസ് തുടങ്ങിയവരുമായി ചേര്‍ന്നും സിനിമകളെഴുതി. ഗാങ്‌സ്റ്റര്‍, സൈറബാനു തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു.  സിനിമയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചു. സിനിമ  കുറച്ചു കാലം പത്രപ്രവർത്തകനും അധ്യാപകനും പ്രഭാഷകനുമായിരുന്നു. മലയാള സിനിമയുടെ ആദ്യ 25 വര്‍ഷത്തെ ചരിത്രം പറയുന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു. 


മഹാരാജാസ് കോളേജില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദാനന്ത ബിരുദം നേടി ഫിലിം സൈസൈറ്റിയിൽ പ്രവര്‍ത്തിച്ചു. 1972 മുതല്‍ കാനറ ബാങ്കില്‍ ജോലി. ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയാണ്. പാലാരിവട്ടം ആലിന്‍ ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്‍: ജിഷ. മരുമകന്‍: ജിബി എബ്രഹാം.

#360malayalam #360malayalamlive #latestnews #Death #johnpaul #malayalacinema

പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍ ( 72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രി...    Read More on: http://360malayalam.com/single-post.php?nid=7005
പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍ ( 72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രി...    Read More on: http://360malayalam.com/single-post.php?nid=7005
തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍ ( 72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മാര്‍ച്ച് 26 മുതല്‍ ചികിത്സയിലായിരുന്നു. 1980ല്‍ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യമെഴുതിയ സിനിമ. വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്