ഇന്ന് 75,760 രോഗികൾ ; ലോകത്ത് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ

ഒറ്റ ദിവസം 75000 ത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ കോവിഡ് കേസുകൾ 33 ലക്ഷം കടന്നു. 75,760 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒറ്റ ദിവസം ഇന്ത്യയിൽ ആദ്യമായാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 1023 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചത്. 33,10,235 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,25,991 പേർ നിലവിൽ ചികിത്സയിലുള്ളവരാണ്. 60,472 പേർ ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിതരായി മരിച്ചു. 25 ലക്ഷത്തിലധികം പേർ ഇന്ത്യയിൽ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

worldometer കണക്കു പ്രകാരം നിലവിൽ ലോകത്തു തന്നെ ഒരു ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്-75,760. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 47,828 കേസുകളാണ്. യുഎസ്സിൽ ഒറ്റദിവസത്തിനിടെ കോവിഡ് ബാധിതരായി മരിച്ചത് 1,289 പേരാണ്. 1090 പേർ ബ്രസീലിലും 1023 പേർ ഇന്ത്യയിലും കോവിഡ് ബാധിതരായി 24 മണിക്കൂറിനിടെ മരിച്ചു.

#360malayalam #360malayalamlive #latestnews

രാജ്യത്ത് 24 മണിക്കൂറിനിടെ 75,760 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 33 ലക്ഷം കടന്നു. രാജ്യത്ത് ...    Read More on: http://360malayalam.com/single-post.php?nid=699
രാജ്യത്ത് 24 മണിക്കൂറിനിടെ 75,760 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 33 ലക്ഷം കടന്നു. രാജ്യത്ത് ...    Read More on: http://360malayalam.com/single-post.php?nid=699
ഇന്ന് 75,760 രോഗികൾ ; ലോകത്ത് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ രാജ്യത്ത് 24 മണിക്കൂറിനിടെ 75,760 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 33 ലക്ഷം കടന്നു. രാജ്യത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്ത ഉയർന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേർക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്