പാലക്കാട്‌ നഗരത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്‌ നഗരത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുൻ ആർഎസ്‌എസ്‌ മുൻ ശാരീരിക്‌ ശിക്ഷക്‌ പ്രമുഖ്‌  ശ്രീനിവാസൻ (45) കൊല്ലപ്പെട്ടത്.  പകൽ ഒന്നോടെയാണ്‌ ശ്രീനിവാസനെ സ്ഥാപനത്തിനുള്ളിൽ കയറി വെട്ടിയത്‌.

അക്രമികൾ മൂന്ന് സ്കൂട്ടറുകളിലായി അഞ്ചുപേരുണ്ടായിരുന്നു. എല്ലാവരുടെ കൈയിലും വാളുകളുണ്ടായിരുന്നു. അക്രമികൾ കടയിലേക്ക് കയറി തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. അക്രമത്തിനു പിന്നിൽ ആരാണെന്ന്‌ വ്യക്തമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. അക്രമ സംഭവങ്ങൾ ഉണ്ടാവാനുളള സാധ്യത കണക്കിലെടുത്ത്‌ നഗരത്തിൽ കൂടുതൽ പൊലീസ്‌ സംഘത്തെ വിന്യസിച്ചു.

#360malayalam #360malayalamlive #latestnews

പാലക്കാട്‌ നഗരത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുൻ ആർഎ...    Read More on: http://360malayalam.com/single-post.php?nid=6976
പാലക്കാട്‌ നഗരത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുൻ ആർഎ...    Read More on: http://360malayalam.com/single-post.php?nid=6976
പാലക്കാട്‌ നഗരത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി പാലക്കാട്‌ നഗരത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുൻ ആർഎസ്‌എസ്‌ മുൻ ശാരീരിക്‌ ശിക്ഷക്‌ പ്രമുഖ്‌ ശ്രീനിവാസൻ (45) കൊല്ലപ്പെട്ടത്. പകൽ ഒന്നോടെയാണ്‌ ശ്രീനിവാസനെ സ്ഥാപനത്തിനുള്ളിൽ കയറി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്