തെളിനീരൊഴുകും നവകേരളം; പൊന്നാനി നഗരസഭാ തല ജലസമിതി രൂപീകരിച്ചു

ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി 'തെളിനീരൊഴുകും നവകേരളം' നഗരസഭാ തല ജലസമിതി രൂപീകരിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതി - 2 ന്റെ ഭാഗമായാണ് പരിപാടി നടപ്പിലാക്കുന്നത്. നഗരസഭ തലത്തിലും വാർഡ് തലത്തിലും ജലാസമിതികൾ രൂപീകരിച്ച് ബഹുജന പങ്കാളിതത്തോടെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ ജലസ്രോതസ്സുകളുടെയും കണക്കെടുക്കുകയും പരിശോധിക്കുകയും ചെയ്യും. ഇതിനായി തോടുകളിലും കുളങ്ങളിലും ജലനടത്തം സംഘടിപ്പിക്കും. സാരക്ഷിക്കുന്നതിനായി ജലസഭകളും ചേരും. തുടർന്ന് ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്‌ഞം സംഘടിപ്പിക്കും.

തൃക്കാവ് മാസ്സ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന നാഗാരസഭാ ജലാസമിതി ജനറൽ ബോഡി യോഗത്തിന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ഷീന സുദേശൻ, സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർ മുഹമ്മദ്‌ ഫർഹാൻ, നഗരസഭ സെക്രട്ടറി കെ. എസ് അരുൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. പി മുഹമ്മദ്‌ കുഞ്ഞി, നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. സ്വാമിനാഥൻ, ശുചിത്വ മിഷൻ ജില്ലാ ആർ. പി തേറയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി 'തെളിനീരൊഴുകും നവകേരളം' നഗരസഭാ തല ജലസമിതി രൂപീകരിച്ചു. സംസ്ഥാന സർക്കാരിന്റ...    Read More on: http://360malayalam.com/single-post.php?nid=6973
ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി 'തെളിനീരൊഴുകും നവകേരളം' നഗരസഭാ തല ജലസമിതി രൂപീകരിച്ചു. സംസ്ഥാന സർക്കാരിന്റ...    Read More on: http://360malayalam.com/single-post.php?nid=6973
തെളിനീരൊഴുകും നവകേരളം; പൊന്നാനി നഗരസഭാ തല ജലസമിതി രൂപീകരിച്ചു ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി 'തെളിനീരൊഴുകും നവകേരളം' നഗരസഭാ തല ജലസമിതി രൂപീകരിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതി - 2 ന്റെ ഭാഗമായാണ് പരിപാടി നടപ്പിലാക്കുന്നത്. നഗരസഭ തലത്തിലും വാർഡ് തലത്തിലും ജലാസമിതികൾ രൂപീകരിച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്