പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി വിവിധ പദ്ധതികളുടെ വിതരണോദ്‌ഘാടനം സംഘടിപ്പിച്ചു

അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നഗരരസഭ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിതരണോദ്‌ഘാടനം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയിലെ 2021-22 വാർഷിക പദ്ധതി പ്രകാരമാണ് വിതരണം. ബിരുദ, ഡിപ്ലോമ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, യൂ. പി സ്കൂൾ വിദ്യാർത്ഥികൾക്ക് മേശയും കസേരയുമടങ്ങുന്ന പഠനോപകരണങ്ങൾ, വിദ്യാർത്ഥികൾക്കായി പഠനമുറി ധനസഹായം, ഭാവന പുനരുദ്ധാരണ ധനസഹായം എന്നിവയാണ് പദ്ധതികൾ.   41 പേർക്ക് വീട് റിപ്പയറിനായി 41 ലക്ഷം രൂപയും, 10 പേർക്ക് പഠനമുറിക്കായി 20 ലക്ഷം രൂപയും 21 വിദ്യാർത്ഥികൾക്ക് ലാപ്ടോപിനായി 9 ലക്ഷം രൂപയും 77 പേർക്ക് ഫർണിചർ നൽകുന്നതിന് 4 ലക്ഷം രൂപയും അടക്കം മൊത്തം 74 ലക്ഷം രൂപയുടെ പദ്ധതികളുടെ വിതരണമാണ് നടന്നത്.


ആർ. വി പാലസ് ഓഡിറ്ററിയത്തിൽ വച്ചു സംഘടിപ്പിച്ച വിതരണോദ്ഘാടനം പൊന്നാനി എം.എൽ.എ പി.നന്ദകുമാർ നിർവഹിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ രജീഷ് ഊപ്പാല, ടി. മുഹമ്മദ്‌ ബഷീർ, ഷീന സുദേശൻ, എം. ആബിദ,  കൌൺസിലർമാരായ എ. അബ്ദുൾസലാം, മുഹമ്മദ്‌ ഫർഹാൻ, പി.വി  ഗിരീഷ് ബാബു, അബ്ദുൾ ലത്തീഫ്, പട്ടിക ജാതി വികസന ഓഫീസർ റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നഗരരസഭ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിതരണോദ്‌ഘാടനം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയി...    Read More on: http://360malayalam.com/single-post.php?nid=6972
അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നഗരരസഭ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിതരണോദ്‌ഘാടനം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയി...    Read More on: http://360malayalam.com/single-post.php?nid=6972
പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി വിവിധ പദ്ധതികളുടെ വിതരണോദ്‌ഘാടനം സംഘടിപ്പിച്ചു അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നഗരരസഭ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിതരണോദ്‌ഘാടനം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയിലെ 2021-22 വാർഷിക പദ്ധതി പ്രകാരമാണ് വിതരണം. ബിരുദ, ഡിപ്ലോമ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, യൂ. പി സ്കൂൾ വിദ്യാർത്ഥികൾക്ക് മേശയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്