ഈഴുവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തുന്നു; ഈവെനിംഗ് ഒ.പി ആരംഭിച്ചു

ജനപെരുപ്പം കൂടുതലുള്ള പൊന്നാനിയിലെ ആരോഗ്യ രംഗത്ത് വളരെയേറെ കാലമായി പ്രവർത്തിച്ച് വരുന്ന ഈഴുവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഇതിന്റെ ഭാഗമായി ഈവെനിംഗ് ഒ.പിയുടെ പ്രവർത്തനം ആരംഭിച്ചു. ഒ.പി യുടെ ഔപചാരിക ഉദ്ഘാടനം പൊന്നാനി എം. എൽ. എ പി.നന്ദകുമാർ നിർവഹിച്ചു. നിലവിൽ ഉച്ചവരെ മാത്രമാണ് കേന്ദ്രത്തിൽ ഒ. പി സൗകര്യമുള്ളത്. ഈവെനിംഗ് ഒ. പി തുടങ്ങുന്നതോടെ വൈകീട്ട് 6 മണിവര ഡോക്ടറുടെ സേവനം ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും.


ആരോഗ്യകേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീന സുദേശൻ, എം. ആബിദ, രജീഷ് ഊപ്പാല, കൌൺസിലർമാരായ പി.വി അബ്ദുൾ ലത്തീഫ്, ഗിരീഷ് ബാബു, മെഡിക്കൽ ഓഫീസർ ഡോ. ആഷിക് അമാൻ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

ജനപെരുപ്പം കൂടുതലുള്ള പൊന്നാനിയിലെ ആരോഗ്യ രംഗത്ത് വളരെയേറെ കാലമായി പ്രവർത്തിച്ച് വരുന്ന ഈഴുവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ...    Read More on: http://360malayalam.com/single-post.php?nid=6971
ജനപെരുപ്പം കൂടുതലുള്ള പൊന്നാനിയിലെ ആരോഗ്യ രംഗത്ത് വളരെയേറെ കാലമായി പ്രവർത്തിച്ച് വരുന്ന ഈഴുവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ...    Read More on: http://360malayalam.com/single-post.php?nid=6971
ഈഴുവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തുന്നു; ഈവെനിംഗ് ഒ.പി ആരംഭിച്ചു ജനപെരുപ്പം കൂടുതലുള്ള പൊന്നാനിയിലെ ആരോഗ്യ രംഗത്ത് വളരെയേറെ കാലമായി പ്രവർത്തിച്ച് വരുന്ന ഈഴുവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഇതിന്റെ ഭാഗമായി ഈവെനിംഗ് ഒ.പിയുടെ പ്രവർത്തനം ആരംഭിച്ചു. ഒ.പി യുടെ ഔപചാരിക ഉദ്ഘാടനം പൊന്നാനി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്