യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ച് മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) നെയാണ് ആൾക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടൂർ കുമ്മാട്ടി കണ്ട് മടങ്ങിയ ഒരു സംഘം ബാറില്‍ മദ്യപിക്കാന്‍ കയറിയിരുന്നു. ഇവിടെ പാര്‍ക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഒരു യുവാവിനെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലിലും വാക്കേറ്റത്തിനുമൊടുവിലാണ്‌ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചില നാട്ടുകാരും റഫീഖിനെ മര്‍ദ്ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് റഫീഖ് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചാണ് പോലീസിനെ ഏല്‍പ്പിച്ചത്. കൂടുതല്‍ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

#360malayalam #360malayalamlive #latestnews

പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ച് മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27...    Read More on: http://360malayalam.com/single-post.php?nid=6955
പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ച് മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27...    Read More on: http://360malayalam.com/single-post.php?nid=6955
യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ച് മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) നെയാണ് ആൾക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടൂർ കുമ്മാട്ടി കണ്ട് മടങ്ങിയ ഒരു സംഘം ബാറില്‍ മദ്യപിക്കാന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്