മാറഞ്ചേരി താമലശ്ശേരി അംഗൻവാടിയും സ്വന്തം കെട്ടിടത്തിലേക്ക് ; അംഗൻവാടിയുടെ തറക്കല്ലിടൽ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ നിർവ്വഹിച്ചു

മുപ്പത് വർഷങ്ങളായി  വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മാറഞ്ചേരി  പഞ്ചായത്തിലെ താമലശ്ശേരി  128 നമ്പർ   അംഗൻവാടിക്ക് സ്വന്തം കെട്ടിടമുയരുന്നു. വാടക കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം പ്രയാസം നേരിട്ടിരുന്ന കുട്ടികൾക്ക് ആശ്വാസമായാണ്  കെട്ടിടം യാഥാർത്ഥ്യമാവുന്നത്. കൂളത്ത് മജീദ് സൗജന്യമായി  നൽകിയ മൂന്ന് സെൻ്റ് സ്ഥലത്താണ്  കെട്ടിടം നിർമ്മിക്കുന്നത്. ജില്ല പഞ്ചായത്തിൽ നിന്ന്   15ലക്ഷം രൂപ ചെലവിലാണ്  മനോഹരമായ അംഗൻവാടി കെട്ടിടം നിർമ്മിക്കുക. അംഗൻവാടി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ നിർവ്വഹിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ഷെമീറ എളേയേടത്ത്  അധ്യക്ഷത വഹിച്ചു. കൂളത്ത്  കുടുംബാംഗങ്ങളായ കുഞ്ഞു,കബീർ,റംല മുഖ്യാതിഥിയായി.മാറഞ്ചേരി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ലീന മുഹമ്മദാലി,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ വലിയവീട്ടിൽ,  മെമ്പർമാരായ  മെഹറലി,  റെജുല ഗഫൂർ നിഷാദ് ബ്ലോക്ക് മെമ്പർ നൂറുദ്ദീൻ എന്നിവർ ആശംസ അർപ്പിച്ചു. വാർഡംഗം സുഹറ ഉസ്മാൻ  സ്വാഗതവും. അംഗൻവാടി ടീച്ചർ സുധ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മുപ്പത് വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മാറഞ്ചേരി പഞ്ചായത്തിലെ താമലശ്ശേരി 128 നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്...    Read More on: http://360malayalam.com/single-post.php?nid=6952
മുപ്പത് വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മാറഞ്ചേരി പഞ്ചായത്തിലെ താമലശ്ശേരി 128 നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്...    Read More on: http://360malayalam.com/single-post.php?nid=6952
മാറഞ്ചേരി താമലശ്ശേരി അംഗൻവാടിയും സ്വന്തം കെട്ടിടത്തിലേക്ക് ; അംഗൻവാടിയുടെ തറക്കല്ലിടൽ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ നിർവ്വഹിച്ചു മുപ്പത് വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മാറഞ്ചേരി പഞ്ചായത്തിലെ താമലശ്ശേരി 128 നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്ടിടമുയരുന്നു. വാടക കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം പ്രയാസം നേരിട്ടിരുന്ന കുട്ടികൾക്ക് ആശ്വാസമായാണ് കെട്ടിടം യാഥാർത്ഥ്യമാവുന്നത്. കൂളത്ത് മജീദ് സൗജന്യമായി നൽകിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്