വിവിധ പദ്ധതികളുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി

മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ റസിയ ടീച്ചർക്കും , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് രേണുക ടീച്ചർക്കുമുള്ള യാത്രയയപ്പും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പൊതുസമ്മേളനം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ അഡ്വ.എം.കെ.സക്കീർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്തും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും , പി.ടി.എ യും ചേർന്ന് നിർമ്മിച്ച ആൺകുട്ടികളുടെ യൂറിനൽ കോംപ്ളക്സ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടവും , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പെൺകുട്ടികൾക്കായി നിർമ്മിച്ചു നൽകിയ വിശ്രമമുറിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധുവും നിർവ്വഹിച്ചു. അജിത് കൊളാടി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഏ.കെ.സുബൈർ, വി.കെ.എം.ഷാഫി, പി.ടി.എ.പ്രസിഡൻറ് അബ്ദുറഹിമാൻ പോക്കർ, എം.ടി.എ. പ്രസിഡൻറ് ഖദീജ മൂത്തേടത്ത് , ഹെഡ്മാസ്റ്റർ മുസ്തഫ , സിജു ജോൺ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ റസിയ ടീച്ചർ , രേണുക ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി.  വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ റസിയ ടീച്ചർക്കും , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് രേണുക ടീ...    Read More on: http://360malayalam.com/single-post.php?nid=6902
മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ റസിയ ടീച്ചർക്കും , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് രേണുക ടീ...    Read More on: http://360malayalam.com/single-post.php?nid=6902
വിവിധ പദ്ധതികളുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ റസിയ ടീച്ചർക്കും , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് രേണുക ടീച്ചർക്കുമുള്ള യാത്രയയപ്പും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പൊതുസമ്മേളനം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ അഡ്വ.എം.കെ.സക്കീർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്തും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്