കേരളത്തെ ഇന്ന് കാണുന്ന വികസനത്തിലെത്തിച്ചത് പ്രവാസികൾ : പി.ടി കുഞ്ഞി മുഹമ്മദ്

കേരളത്തിനെ ഇന്നത്തെ വികസന കുതിപ്പിലെത്തിക്കാൻ പ്രധാന പങ്ക് വഹിച്ചവർ പ്രവാസികളാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ  പി ടി കുഞ്ഞി മുഹമ്മദ് പറഞ്ഞു. കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം കാഞ്ഞിരമുക്ക് ദഅവ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളെ കേന്ദ്ര സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്നും കേരളത്തിലെ പ്രവാസികൾക്ക് എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലുള്ളപ്പോൾ മാത്രമാണന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് പ്രവാസി പെൻഷൻ ഉയർന്ന തോതിൽ വർദ്ധനവ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഏരിയ പ്രസിഡന്റ് മൻസൂറലി അധ്യക്ഷത വഹിച്ചു . സി പി എം ഏരിയ സെക്രട്ടറി അഡ്വ: ഖലീമുദ്ധീൻ , ഏരിയ കമ്മറ്റി അംഗങ്ങളായ സി പി മുഹമ്മദ് കുഞ്ഞി, രജിഷ് ഉപ്പാല, ജില്ല പ്രസിഡന്റ്  കൃഷ്ണദാസ് , സെക്രട്ടറി അഡ്വ: ഗഫൂർ പി ലില്ലീസ് , ഉസ്മാൻ പൂളക്കോട് , ഏരിയ സെക്രട്ടറി അഡ്വ: സുരേഷ്, സക്കരിയ പൊന്നാനി,  സുരേഷ്, വഹാബ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി ടി കുഞ്ഞി മുഹമ്മദ് പറഞ്ഞു. കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം ക...    Read More on: http://360malayalam.com/single-post.php?nid=6900
സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി ടി കുഞ്ഞി മുഹമ്മദ് പറഞ്ഞു. കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം ക...    Read More on: http://360malayalam.com/single-post.php?nid=6900
കേരളത്തെ ഇന്ന് കാണുന്ന വികസനത്തിലെത്തിച്ചത് പ്രവാസികൾ : പി.ടി കുഞ്ഞി മുഹമ്മദ് സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി ടി കുഞ്ഞി മുഹമ്മദ് പറഞ്ഞു. കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം കാഞ്ഞിരമുക്ക് ദഅവ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളെ കേന്ദ്ര സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്