കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം മാർച്ച് 27 ന് കാഞ്ഞിരമുക്കിൽ

കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം മാർച്ച് 27 ന്  കാഞ്ഞിരമുക് ദഅവ ഓഡിറ്റോറിയത്തിൽ  നടക്കും.   പ്രവാസികളിൽ നിന്ന് മാത്രം ഫണ്ട് സ്വരൂപിച്ചു മാത്രമാണ് പൊന്നാനി ഏരിയ സമ്മേളനം നടത്തുന്നത്. സമ്മേളനത്തിലേക്ക് ആവശ്യമായ പ്രചരണവും  ഭക്ഷണവും മറ്റു ചിലവുകളുമെല്ലാം വഹിക്കുന്നത് പ്രവാസികളിൽ നിന്ന് മാത്രമാണ്.

കഴിഞ്ഞ കാലങ്ങളിൽ പൊന്നാനിയുടെ സാമൂഹിക സാംസ്കാരിക ജനകീയ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ പ്രവാസി സംഘത്തിന് കഴിഞ്ഞിട്ടുണ്ടന്ന് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. പ്രവാസികളുടെ ആനുകൂല്യങ്ങളും മറ്റു കാര്യങ്ങളും വേഗത്തിൽ സാധ്യമാകുന്നതിന് അഞ്ച് കേന്ദ്രങ്ങളിൽ പ്രവാസി സേവ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഇതിനകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 

സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ  പി ടി കുഞ്ഞി മുഹമ്മദ് നിർവഹിക്കും. ജില്ല പ്രസിഡന്റ് കൃഷ്ണദാസ് . സെക്രട്ടറി അഡ്വ: ഗഫൂർ പി ലില്ലിസ്  എന്നിവർ പങ്കെടുക്കും. സമ്മേളനം രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തുന്നതോടെ തുടക്കമാകും. പത്രസമ്മേളനത്തിൽ ഏരിയ സെക്രട്ടറി അഡ്വ: സുരേഷ് ബാബു . ജില്ലാ കമ്മറ്റി അംഗങ്ങളായ മൻസൂറലി .സക്കരിയ പൊന്നാനി . സ്വാഗത സംഘം ഭാരവാഹികളായ ഗഫൂർ . വഹാബ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം മാർച്ച് 27 ന് കാഞ്ഞിരമുക് ദഅവ ഓഡിറ്റോറിയത്തിൽ നടക്കും. പ്രവാസികളിൽ നിന്ന് മാത്രം ഫണ്ട് ...    Read More on: http://360malayalam.com/single-post.php?nid=6889
കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം മാർച്ച് 27 ന് കാഞ്ഞിരമുക് ദഅവ ഓഡിറ്റോറിയത്തിൽ നടക്കും. പ്രവാസികളിൽ നിന്ന് മാത്രം ഫണ്ട് ...    Read More on: http://360malayalam.com/single-post.php?nid=6889
കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം മാർച്ച് 27 ന് കാഞ്ഞിരമുക്കിൽ കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സമ്മേളനം മാർച്ച് 27 ന് കാഞ്ഞിരമുക് ദഅവ ഓഡിറ്റോറിയത്തിൽ നടക്കും. പ്രവാസികളിൽ നിന്ന് മാത്രം ഫണ്ട് സ്വരൂപിച്ചു മാത്രമാണ് പൊന്നാനി ഏരിയ സമ്മേളനം നടത്തുന്നത്. സമ്മേളനത്തിലേക്ക് ആവശ്യമായ പ്രചരണവും ഭക്ഷണവും മറ്റു ചിലവുകളുമെല്ലാം വഹിക്കുന്നത് പ്രവാസികളിൽ നിന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്