പൊന്നാനി കേബിൾ സ്‌റ്റെയ്‌ഡ്‌ ബ്രിഡ്‌ജ് (ഹൗറാ മോഡൽ പാലം); വേഗത്തിലാക്കാൻ യോഗം ചേർന്നു

പൊന്നാനി കേബിൾ സ്‌റ്റെയ്‌ഡ്‌ ബ്രിഡ്‌ജിന്റെ (ഹൗറാ മോഡൽ പാലം) പ്രവൃത്തി വേഗത്തിലാക്കുന്നത് സംബന്ധിച്ച്   പി.നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ  കിഫ്‌ബി ,  ആർ ബി ഡി സി കെ , എൽ ആന്റ് ടി  എന്നിവയിലെ  ഉന്നത ഉദ്യോഗസ്ഥന്മാരുടെ  യോഗം ചേർന്നു എത്രയും  വേഗത്തിൽ   ടെണ്ടർ നടപടികൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പാലത്തിനാവശ്യമായ സ്ഥലവും സൗകര്യങ്ങളും അനുബന്ധ സ്ഥലങ്ങളും കൈവശപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു . എം.എൽ.എ ആവശ്യപ്പെട്ട പ്രകാരം നിയമസഭാ കോൺഫറൻസ് ഹാളിൽ വെച്ച്  പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ  തുടർച്ചയായാണ് എം.എൽ.എ യുടെ നേതൃത്വത്തിൽ  യോഗം ചേർന്നത് .

യോഗത്തിൽ കിഫ്‌ബി ഉന്നത ഉദ്യോഗസ്ഥരായ ഡോ. കെ.എം എബ്രഹാം , സത്യജിത് രാജൻ , കെപി പുരുഷോത്തമന് പി.എ ഷൈല , ഹരി എസ് പിള്ള , ജോസ് കുര്യൻ , രാജീവൻ , ചന്ദ്രൻ ചന്ദ്രേഷ് , ശ്രീരാജ് പി ,  ആർ ബി ഡി സി കെ ഡെപ്യൂട്ടി ജനറൽ മാനേജർ സലാം ,  എൽ ആന്റ് ടി കൺസൽട്ടന്റ് മാരായ ഗണേഷ് അയ്യർ , പി. മുരളി എന്നിവരും പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

പൊന്നാനി കേബിൾ സ്‌റ്റെയ്‌ഡ്‌ ബ്രിഡ്‌ജിന്റെ (ഹൗറാ മോഡൽ പാലം) പ്രവൃത്തി വേഗത്തിലാക്കുന്നത് സംബന്ധിച്ച് പി.നന്ദകുമാർ എം.എൽ.എ യുടെ ന...    Read More on: http://360malayalam.com/single-post.php?nid=6876
പൊന്നാനി കേബിൾ സ്‌റ്റെയ്‌ഡ്‌ ബ്രിഡ്‌ജിന്റെ (ഹൗറാ മോഡൽ പാലം) പ്രവൃത്തി വേഗത്തിലാക്കുന്നത് സംബന്ധിച്ച് പി.നന്ദകുമാർ എം.എൽ.എ യുടെ ന...    Read More on: http://360malayalam.com/single-post.php?nid=6876
പൊന്നാനി കേബിൾ സ്‌റ്റെയ്‌ഡ്‌ ബ്രിഡ്‌ജ് (ഹൗറാ മോഡൽ പാലം); വേഗത്തിലാക്കാൻ യോഗം ചേർന്നു പൊന്നാനി കേബിൾ സ്‌റ്റെയ്‌ഡ്‌ ബ്രിഡ്‌ജിന്റെ (ഹൗറാ മോഡൽ പാലം) പ്രവൃത്തി വേഗത്തിലാക്കുന്നത് സംബന്ധിച്ച് പി.നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ കിഫ്‌ബി , ആർ ബി ഡി സി കെ , എൽ ആന്റ് ടി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗം ചേർന്നു എത്രയും വേഗത്തിൽ ടെണ്ടർ നടപടികൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്