മികച്ച ബഡ്‌സ് സ്കൂളിനുള്ള പുരസ്‌കാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്പെക്ട്രം സ്പെഷ്യൽ സ്കൂളിന്

മലപ്പുറം ജില്ലയിലെ മികച്ച ബഡ്‌സ് സ്കൂളിനുള്ള പുരസ്‌കാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്പെക്ട്രം സ്പെഷ്യൽ സ്കൂളിനു ലഭിച്ചു . ഇന്ന് മലപ്പുറത്ത് വച്ച് നടന്ന ചടങ്ങിൽ  സ്പോർട്സ് ഹജ്ജ് വകുപ്പ് മന്ത്രി  വി അബ്ദുറഹിമാനിൽ നിന്നും പെരുമ്പടപ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമദാസ് മാസ്റ്ററും , സ്കൂൾ പ്രധാന അദ്ധ്യാപിക  ആയിഷ ടീച്ചറും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി. 

പൊതുവിദ്യാലയങ്ങളോട് ചേര്‍ന്ന് ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ബഡ്സ് സ്‌കൂള്‍ ജില്ലാ കലോത്സവം 'ശലഭങ്ങള്‍ 2022'ന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പൊതുസമൂഹവുമായി വേഗത്തില്‍ ഇടപെടുന്നതിനും സ്വയംപര്യാപ്തമാകുന്നതിനും പൊതുവിദ്യാലയങ്ങളോട് ചേര്‍ന്നുള്ള ബഡ്സ് സ്‌കൂള്‍ വിദ്യാഭ്യാസം സഹായകരമാകും. ഇതുവഴി മാത്രമേ  കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് അവരെ കൊണ്ടുവരാനും സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.  ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ തൊഴില്‍ സംരംഭകരാകുന്ന നിലയിലേക്ക് വളരാനും ഈ വിദ്യാഭ്യാസ രീതി സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.    പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. മലപ്പുറം മണ്ഡലത്തിലെ കോഡൂര്‍, മൊറയൂര്‍ എന്നീ ബഡ്സ് സ്‌കൂളുകളുടെ വികസനത്തിന് യഥാക്രമം 60, 50 ലക്ഷം രൂപവീതം ഫണ്ട് അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു. സെലിബ്രിറ്റി അതിഥി സാജു നവോദയ, ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. കരീം എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മികച്ച ബഡ്സ് സ്‌കൂളുകള്‍ക്കുള്ള പുരസ്‌ക്കാരം മാറഞ്ചേരി സ്‌പെക്ട്രം ബഡ്സ് സ്‌കൂള്‍, പാണ്ടിക്കാട് പ്രതീക്ഷ ബഡ്സ് സ്‌കൂള്‍, തിരൂര്‍ ബഡ്സ് സ്‌കൂള്‍ എന്നി സ്‌കൂളുകള്‍ക്ക് മന്ത്രി വി.അബ്ദുറഹിമാന്‍ വിതരണം ചെയ്തു. മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു.


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ മികച്ച ബഡ്‌സ് സ്കൂളിനുള്ള പുരസ്‌കാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്പെക്ട്രം സ്പെഷ്യൽ സ്കൂളിനു ലഭ...    Read More on: http://360malayalam.com/single-post.php?nid=6873
മലപ്പുറം ജില്ലയിലെ മികച്ച ബഡ്‌സ് സ്കൂളിനുള്ള പുരസ്‌കാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്പെക്ട്രം സ്പെഷ്യൽ സ്കൂളിനു ലഭ...    Read More on: http://360malayalam.com/single-post.php?nid=6873
മികച്ച ബഡ്‌സ് സ്കൂളിനുള്ള പുരസ്‌കാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്പെക്ട്രം സ്പെഷ്യൽ സ്കൂളിന് മലപ്പുറം ജില്ലയിലെ മികച്ച ബഡ്‌സ് സ്കൂളിനുള്ള പുരസ്‌കാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്പെക്ട്രം സ്പെഷ്യൽ സ്കൂളിനു ലഭിച്ചു . ഇന്ന് മലപ്പുറത്ത് വച്ച് നടന്ന ചടങ്ങിൽ സ്പോർട്സ് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനിൽ നിന്നും പെരുമ്പടപ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമദാസ് മാസ്റ്ററും , സ്കൂൾ പ്രധാന അദ്ധ്യാപിക ആയിഷ ടീച്ചറും കുട്ടികളും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്