വിശപ്പ് രഹിത പൊന്നാനി; നഗരസഭയുടെ മൂന്നാമത് ജനകീയ ഹോട്ടൽ കൂടി പ്രവർത്തനം ആരംഭിച്ചു

ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന മൂന്നാമത് ജനകീയ ഹോട്ടലിന് കൂടി പൊന്നാനി നഗരസഭയിൽ തുടക്കമായി.  സംസ്ഥാന സർക്കാരിൻ്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് പൊന്നാനിയിലെ മൂന്നാമത് ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്.  സംസ്ഥാനത്തെ 1181ാമത്തെ ജനകീയ ഹോട്ടൽ കൂടിയാണിത്. പൊന്നാനി ചന്തപ്പടി അക്ബർ അക്കാദമി കെട്ടിടത്തിലാണ്  ഹോട്ടൽ പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായ 20 രൂപയുടെ ഊണ്, കൂടുതൽ വ്യാപിക്കുന്നതിനാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. നഗരസഭയുടെ ആദ്യത്തെ ജനകീയ ഹോട്ടൽ 2020 ഒക്ടോബർ 2 ന് പുളിക്കകടവിലാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാമത് ജനകീയ ഹോട്ടൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലും പ്രവർത്തിച്ചു വരുന്നു.

നഗരസഭയുടെ മൂന്നാമത് ജനകീയ ഹോട്ടലിൻ്റ ഉദ്ഘാടനം എം.എൽഎ പി.നന്ദകുമാർ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ,  സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, എം.ആബിദ, ഷീനാസുദേശൻ,   കൗൺസിലർമാരായ അഡ്വ.ബിൻസി ഭാസ്കർ, ഷാഫി, നിഷാദ്, നസീമ, രഞ്ജിനി, ശ്രീകല സി.ഡി.എസ്  ഭാരവാഹികളായ ധന്യ.എം, ഫംസിയ, ആയിഷാബി, ഹഫ്സത്ത്, മെമ്പർ സെക്രട്ടറി മോഹനൻ, ജെ.എച്ച്.ഐ സുഷ, കെ.വി സനോജ്, സംരഭക ഭാരവാഹികളായ സി.കെ മിനി, ശ്രീദേവി തുടങ്ങിയവർ സംബന്ധിച്ചു.


#360malayalam #360malayalamlive #latestnews

ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന മൂന്നാമത് ജനകീയ ഹോട്ടലിന് കൂടി പൊന്നാനി നഗരസഭയിൽ തുടക്കമായി. സംസ്ഥാന സർക്കാരിൻ്റെ വിശപ്പു രഹ...    Read More on: http://360malayalam.com/single-post.php?nid=6864
ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന മൂന്നാമത് ജനകീയ ഹോട്ടലിന് കൂടി പൊന്നാനി നഗരസഭയിൽ തുടക്കമായി. സംസ്ഥാന സർക്കാരിൻ്റെ വിശപ്പു രഹ...    Read More on: http://360malayalam.com/single-post.php?nid=6864
വിശപ്പ് രഹിത പൊന്നാനി; നഗരസഭയുടെ മൂന്നാമത് ജനകീയ ഹോട്ടൽ കൂടി പ്രവർത്തനം ആരംഭിച്ചു ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന മൂന്നാമത് ജനകീയ ഹോട്ടലിന് കൂടി പൊന്നാനി നഗരസഭയിൽ തുടക്കമായി. സംസ്ഥാന സർക്കാരിൻ്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് പൊന്നാനിയിലെ മൂന്നാമത് ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തെ 1181ാമത്തെ ജനകീയ ഹോട്ടൽ കൂടിയാണിത്. പൊന്നാനി ചന്തപ്പടി അക്ബർ അക്കാദമി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്