ഭിന്നശേഷി സൗഹൃദ നഗരസഭ; ഉപകരണ വിതരണവും സ്പെഷ്യൽ വാർഡ് സഭയും സംഘടിപ്പിച്ചു

ഭിന്നശേഷി ക്ഷേമത്തിനായി പൊന്നാനി നഗരസഭയിൽ സഹായ ഉപകരണ വിതരണവും സ്പെഷ്യൽ വാർഡ് സഭയും സംഘടിപ്പിച്ചു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്രകാരമാണ് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. ചലന, കേൾവി, എം.ആർ തുടങ്ങി വിവിധ വൈകല്യങ്ങളുമുള്ളവർക്കാണ് ആവശ്യമായ സഹായ ഉപകരണങ്ങൾ നൽകിയത്. 30 പേർക്കാണ് എയർ ബെഡ്, വീൽ ചെയർ, സി.പി ചെയർ, വാക്കറുകൾ തുടങ്ങിയ 15 ഇനം സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്.  ഇതിനായി 5 ലക്ഷം രൂപ നഗരസഭ പദ്ധതി പ്രകാരം ചെലവഴിച്ചിട്ടുണ്ട്. ഡിസംബറിൽ മാസ് ഓഡിറ്റോറിയത്തിൽ നഗരസഭ സംഘടിപ്പിച്ച നിർണയ ക്യാമ്പിൽ നിന്ന് കണ്ടത്തിയ 30 പേർക്കാണ് ആദ്യഘട്ടത്തിൽ ഉപകരണങ്ങൾ നൽകിയത്.  

കൂടാതെ ഭിന്നശേഷി ക്ഷേമത്തിനായി നഗരസഭയിൽ സ്പെഷ്യൽ വാർഡ് സഭയും ചേർന്നു. 2022-23 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായാണ് ഭിന്നശേഷി പ്രത്യേക വാർഡ്സഭ ചേർന്നത്. പൊന്നാനി നഗരസഭ പ്രദേശത്തെ വിവിധ വാർഡുകളിൽ നിന്നുമുള്ള ഭിന്നശേഷിക്കാരായവരും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.   ഭിന്നശേഷിക്കാരായവരും രക്ഷിതാക്കളും ചർച്ചയിൽ പങ്കെടുത്ത് നിർദേശങ്ങൾ അവതരിപ്പിച്ചു. വാർഡ് സഭയിൽ വന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തും.


ആർ.വി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജിഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം.ആബിദ, ഷീന സുദേശൻ, കൗൺസിലർമാരായ മുഹമ്മദ് ഫർഹാൻ ബിയ്യം, വി.പി പ്രബീഷ്, വി.എസ് അശോകൻ, കെ.വി ബാബു, ബീവി, ബാത്തിഷ ഐ.സി.ഡി.എസ് സൂപ്പർവൈസർ നീന, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ പ്രതിനിധി അഖിൽ എന്നിവർ സംബന്ധിച്ചു.


#360malayalam #360malayalamlive #latestnews

ഭിന്നശേഷി ക്ഷേമത്തിനായി പൊന്നാനി നഗരസഭയിൽ സഹായ ഉപകരണ വിതരണവും സ്പെഷ്യൽ വാർഡ് സഭയും സംഘടിപ്പിച്ചു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്...    Read More on: http://360malayalam.com/single-post.php?nid=6863
ഭിന്നശേഷി ക്ഷേമത്തിനായി പൊന്നാനി നഗരസഭയിൽ സഹായ ഉപകരണ വിതരണവും സ്പെഷ്യൽ വാർഡ് സഭയും സംഘടിപ്പിച്ചു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്...    Read More on: http://360malayalam.com/single-post.php?nid=6863
ഭിന്നശേഷി സൗഹൃദ നഗരസഭ; ഉപകരണ വിതരണവും സ്പെഷ്യൽ വാർഡ് സഭയും സംഘടിപ്പിച്ചു ഭിന്നശേഷി ക്ഷേമത്തിനായി പൊന്നാനി നഗരസഭയിൽ സഹായ ഉപകരണ വിതരണവും സ്പെഷ്യൽ വാർഡ് സഭയും സംഘടിപ്പിച്ചു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്രകാരമാണ് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. ചലന, കേൾവി, എം.ആർ തുടങ്ങി വിവിധ വൈകല്യങ്ങളുമുള്ളവർക്കാണ് ആവശ്യമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്