പട്ടികജാതി വിഭാഗം ക്ഷേമത്തിനായി വിവിധ പദ്ധതികളുടെ ധനസഹായം വിതരണം ചെയ്തു

പൊന്നാനി നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ ക്ഷേമത്തിനായി ധനസഹായം വിതരണം ചെയ്തു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്രകാരമാണ് മെറിറ്റോറിയസ് സ്കോളർഷിപ്പും വിദേശത്ത് തൊഴിൽ ധന സഹായവിതരണവും സംഘടിപ്പിച്ചത്. ആകെ 15 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ വകയിരുത്തിയിട്ടുള്ളത്.  ഡിപ്ലോമ,ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കാണ് മെറിറ്റോറിയസ് സ്കോളർഷിപ്പ് നൽകുന്നത്. 45 വിദ്യാർത്ഥികൾക്കായി 10 ലക്ഷം രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്. വിദേശത്ത് തൊഴിൽ നേടുന്നതിന് ഒരാൾക്ക് ഒരു ലക്ഷം രൂപ നിരക്കിൽ 5 പേർക്ക് 5 ലക്ഷം രൂപ നഗരസഭ ഇത്തണ ചെലവഴിച്ചു.

നഗരസഭാ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന വിതരണോദ്‌ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീന സുദേശൻ, കൗൺസിലർമാരായ പ്രിയങ്ക, വി.എസ് അശോകൻ, കെ.വി ബാബു, ബീവി, ബാത്തിഷ, ഇക്ബാൽ മഞ്ചേരി, നിഷാദ്, നസീമ എടക്കരകത്ത്, ആയിഷ, എസ്.സി പ്രൊമോട്ടർ രഞ്ജീഷ് എന്നിവർ സംബന്ധിച്ചു.


#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ ക്ഷേമത്തിനായി ധനസഹായം വിതരണം ചെയ്തു. നഗരസഭയുടെ ...    Read More on: http://360malayalam.com/single-post.php?nid=6849
പൊന്നാനി നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ ക്ഷേമത്തിനായി ധനസഹായം വിതരണം ചെയ്തു. നഗരസഭയുടെ ...    Read More on: http://360malayalam.com/single-post.php?nid=6849
പട്ടികജാതി വിഭാഗം ക്ഷേമത്തിനായി വിവിധ പദ്ധതികളുടെ ധനസഹായം വിതരണം ചെയ്തു പൊന്നാനി നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ ക്ഷേമത്തിനായി ധനസഹായം വിതരണം ചെയ്തു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്രകാരമാണ് മെറിറ്റോറിയസ് സ്കോളർഷിപ്പും വിദേശത്ത് തൊഴിൽ ധന സഹായവിതരണവും സംഘടിപ്പിച്ചത്. ആകെ 15 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്