തണൽ പുരയിട കൃഷി:വിളവെടുപ്പ് നടത്തി

മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിക്ക് കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ടങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷമായി നടന്ന് വരുന്ന തണൽ പുരയിട കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. സംഗമം 72-ാം നമ്പർ അയൽ കൂട്ടം പ്രവർത്തകർ പ്രത്യേകമായി നടത്തിയ കൂട്ടുകൃഷിയിൽ നിന്നാണ് വിളവെടുപ്പ് നടത്തിയത്.

തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫും എക്സിക്യൂട്ടീവ് മെമ്പർ കെ.വി.മുഹമ്മദ് ഹാജിയും കൂടി ഉദ്ഘാടനം നിർവഹിച്ചു.

72-ാമത്തെ അയൽ കൂട്ടത്തിന്റെ ഭാരവാഹികളായ റജില, ഷഹർബാൻ, ഫസീല എന്നിവരുടെ നേതൃത്വത്തിൽ 12 പേരാണ് ഈ കൂട്ട് കൃഷിയിൽ പങ്കാളികളായത്.

വെള്ളത്തിന്റെ ദൗർലഭ്യത ഉണ്ടായിട്ടും സമീപപ്രദേശങ്ങളിൽ നിന്ന് വെള്ളം കൊണ്ട് വന്നാണ് ഇവർ ഈ കൃഷി വിജയകരമാക്കിയത്. വൈകുന്നേരങ്ങളിൽ ഇവർ 12 പേർ ഒത്ത് കൂടി കൃഷിയുടെ വളർച്ചക്കു വേണ്ട എല്ലാ പ്രവർത്തനങ്ങളും നടത്തി. ജൈവ വളം മാത്രമാണ് ഇവർ കൃഷിക്ക് ഉപയോഗിച്ചത്. പടവലം, വെള്ളരി, പയർ, തക്കാളി, ചീര, വെണ്ട, ചോളം തുടങ്ങി എല്ലാ ഇനങ്ങളും ഇവർ ഈ തോട്ടത്തിൽ വളർത്തുകയും നല്ല വിളവെടുപ്പ് നടത്തുകയും ചെയ്തു.

തണൽ പുരയിട കൃഷിയിൽ 500 -ഓളം കുടുംബങ്ങൾ പങ്കാളികളായി. കൃഷി ചെയ്യാനുള്ള വിത്തുകൾ തണൽ വെൽഫയർ സൊസൈറ്റി ഇവർക്ക് സൗജന്യമായി നൽകുകയായിരുന്നു.

പുരയിട കൃഷി വൻ വിജയമാക്കിയ എല്ലാ അയൽക്കൂട്ടം പ്രവർത്തകരെയും തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് പ്രത്യേകം അഭിനന്ദിച്ചു.


#360malayalam #360malayalamlive #latestnews

മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിക്ക് കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ടങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷമായി നടന്ന് വരുന്ന തണൽ പുരയിട കൃഷിയു...    Read More on: http://360malayalam.com/single-post.php?nid=6807
മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിക്ക് കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ടങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷമായി നടന്ന് വരുന്ന തണൽ പുരയിട കൃഷിയു...    Read More on: http://360malayalam.com/single-post.php?nid=6807
തണൽ പുരയിട കൃഷി:വിളവെടുപ്പ് നടത്തി മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിക്ക് കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ടങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷമായി നടന്ന് വരുന്ന തണൽ പുരയിട കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. സംഗമം 72-ാം നമ്പർ അയൽ കൂട്ടം പ്രവർത്തകർ പ്രത്യേകമായി നടത്തിയ കൂട്ടുകൃഷിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്