പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്. പുതിയ മാളിയേക്കൽ അഹമ്മദ്‌ പൂക്കോയ തങ്ങളുടെയും ആയിശാബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂൺ 15നാണ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ ജനനം. പാണക്കാട് ദേവധാര്‍ എല്‍ പി സ്‌കൂളില്‍  പ്രാഥമിക പഠനശേഷം കോഴിക്കോട്ടായിരുന്നു ഹൈസ്‌കൂൾ പഠനം. കോഴിക്കോട് എംഎം സ്‌കൂളിൽനിന്ന്‌ എസ്എസ്എൽസി പാസായി.  തുടർന്ന് ദർസ് പഠനം. തിരുന്നാവായക്കടുത്ത കോന്നല്ലൂർ, പൊന്നാനി മഊനത്ത് അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ്‌ എന്നിവിടങ്ങളിൽനിന്ന്‌ മതപഠനം. 1974-ൽ  ഫൈസി ബിരുദം നേടി.  1977-ൽ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ മഹല്ല് പള്ളി- മദ്രസയുടെ പ്രസിഡന്റായാണ്‌ ഭരണരംഗത്ത്‌ തുടക്കംകുറിച്ചത്‌. പിന്നെ, കരുവാരക്കുണ്ട് ദാറുന്നജാത്ത് അഗതി മന്ദിരത്തിന്റെ പ്രസിഡന്റായി-. കൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറ മഹല്ല് ഖാദിയായി. 

നിരവധി മതസ്ഥാപനങ്ങളുടെ ഭാരവാഹിയാണ്‌. 1973 ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടന എസ്എസ്എഫ് രൂപീകരിച്ചപ്പോള്‍ പ്രഥമ പ്രസിഡന്റായി. 1990ല്‍  ലീഗ് ജില്ലാ പ്രസിഡന്റായി. 18 വര്‍ഷത്തോളം ആ സ്ഥാനത്ത്‌ തുടർന്നു. സഹോദരൻ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണശേഷം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്‌, സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ദാറുൽ  ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, പട്ടിക്കാട് ജാമിഅ നൂരിയ്യ, എംഇഎ എൻജിനീയറിങ്  കോളജ്, കടമേരി റഹ്മാനിയ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് തുടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷസ്ഥാനവും അലങ്കരിച്ചു.

 ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മത-ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.

കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.


#360malayalam #360malayalamlive #latestnews

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായ...    Read More on: http://360malayalam.com/single-post.php?nid=6786
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായ...    Read More on: http://360malayalam.com/single-post.php?nid=6786
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്. പുതിയ മാളിയേക്കൽ അഹമ്മദ്‌ പൂക്കോയ തങ്ങളുടെയും ആയിശാബീവിയുടെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്