പൊന്നാനി നഗരസഭയുടെ രണ്ടാമത് ജനകീയ ഹോട്ടൽ കൂടി പ്രവർത്തനം ആരംഭിച്ചു

സംസ്ഥാന സർക്കാറിൻ്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലെ രണ്ടാമത് ജനകീയ ഹോട്ടൽ കൂടി പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്തെ 1178ാമത്തെ ജനകീയ ഹോട്ടൽ കൂടിയാണിത്. പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായ 20 രൂപയുടെ ഊണ്, കൂടുതൽ വ്യാപിക്കുന്നതിനാണ് രണ്ടാമത് ഹോട്ടൽ കൂടി തുറന്നത്. നഗരസഭയുടെ ആദ്യത്തെ ജനകീയ ഹോട്ടൽ 2020 ഒക്ടോബർ 2 നാണ് പ്രവർത്തനം ആരംഭിച്ചത്. 

   

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഹോട്ടലിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ഹോട്ടലിൽ സജീകരിച്ച പാർസൽ കൗണ്ടർ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു.  ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  കൗൺസിലർമാരായ സീനത്ത്, നിഷാദ്, സുനിത കുമാരി, ഷാഫി, എ.അബ്ദുൾ സലാം, ഷാലി പ്രദീപ്, ബിവി, ജംഷീന, സി.ഡി.എസ്  ഭാരവാഹികളായ ധന്യ.എം, ഫംസിയ, ഹഫ്സ, സി.ഡി.എസ് മുൻ പ്രസിഡൻ്റ് മിനി, മെമ്പർ സെക്രട്ടറി മോഹനൻ, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുനിൽ, ജെ.എച്ച്.ഐ സുഷ,  സംരംഭകരായ സുബിത, ദാക്ഷായണി, ഹിത, ആമിനു, ലീന തുടങ്ങിയവർ സംബന്ധിച്ചു.


#360malayalam #360malayalamlive #latestnews #hotel #ponnaninagarasabha

സംസ്ഥാന സർക്കാറിൻ്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലെ രണ്ടാമത് ജനകീയ ഹോട്ടൽ കൂടി പ്രവർത്തനമാരംഭിച്ചു. സംസ്ഥാ...    Read More on: http://360malayalam.com/single-post.php?nid=6785
സംസ്ഥാന സർക്കാറിൻ്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലെ രണ്ടാമത് ജനകീയ ഹോട്ടൽ കൂടി പ്രവർത്തനമാരംഭിച്ചു. സംസ്ഥാ...    Read More on: http://360malayalam.com/single-post.php?nid=6785
പൊന്നാനി നഗരസഭയുടെ രണ്ടാമത് ജനകീയ ഹോട്ടൽ കൂടി പ്രവർത്തനം ആരംഭിച്ചു സംസ്ഥാന സർക്കാറിൻ്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലെ രണ്ടാമത് ജനകീയ ഹോട്ടൽ കൂടി പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്തെ 1178ാമത്തെ ജനകീയ ഹോട്ടൽ കൂടിയാണിത്. പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായ 20 രൂപയുടെ ഊണ്, കൂടുതൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്