രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1059 മരണം

ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ 823528 മരണം സംഭവിച്ചു. ആകെ രോഗം റിപ്പോർട്ട് ചെയ്തത് 24061737 പേർക്ക്, 16609263 പേർ രോഗമുക്തി നേടി. 6628946 പേർ ചികിത്സയിൽ... 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 67,151 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 32,34,475 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളിൽ 1,059 മരണം റിപ്പോർട്ട് ചെയ്തു. 59,449 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്. 1.84 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

നിലവിൽ 7,07,267 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 24,67,759 പേർ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നു.

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 22,794 പേർ ഇതുവരെ മരിച്ചു. തമിഴ്നാട്ടിൽ 3.91 ലക്ഷം രോഗികളുണ്ട്. മരണം 6,700 പിന്നിട്ടു. ആന്ധ്രയിൽ 3.71 ലക്ഷം പേർക്കും കർണാടകയിൽ 2.91 ലക്ഷം പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു.

ഓഗസ്റ്റ് 25 വരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ 3,76,51,512 സാംപിളുകൾ പരിശോധിച്ചതായാണ് ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച മാത്രം 8,23,992 സാംപിളുകൾ പരിശോധിച്ചു.

കേരളത്തിൽ ഇതുവരെ 61879 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 244 മരണവും, 40339 പേർ രോഗമുക്തിയും നേടി. 21232 പേർ ചികിത്സയിൽ തുടരുന്നു.. 


#360malayalam #360malayalamlive #latestnews

ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ 823528 മരണം സംഭവിച്ചു. ആകെ രോഗം റിപ്പോർട്ട് ചെയ്തത് 24061737 പേർക്ക്, 16609263 പേർ രോഗമുക്തി.......    Read More on: http://360malayalam.com/single-post.php?nid=677
ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ 823528 മരണം സംഭവിച്ചു. ആകെ രോഗം റിപ്പോർട്ട് ചെയ്തത് 24061737 പേർക്ക്, 16609263 പേർ രോഗമുക്തി.......    Read More on: http://360malayalam.com/single-post.php?nid=677
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1059 മരണം ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ 823528 മരണം സംഭവിച്ചു. ആകെ രോഗം റിപ്പോർട്ട് ചെയ്തത് 24061737 പേർക്ക്, 16609263 പേർ രോഗമുക്തി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്