ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് ടീമിൻ്റെ ഫിറ്റ്നസ് കോച്ചായി തെരഞ്ഞെടുത്ത മുഹമ്മദ് സഹീറിന് പൊന്നാനി നഗരസഭയുടെ ആദരം

ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് ടീമിൻ്റെ  ഫിറ്റ്നസ് കോച്ചായി  തെരഞ്ഞെടുത്ത മുഹമ്മദ് സഹീറിനെ പൊന്നാനി നഗരസഭ അനുമോദിച്ചു. ക്രിക്കറ്റ് താരങ്ങളുടെ കായിക ക്ഷമത പരിശീലനത്തിന് നേതൃത്വം നൽകാനാണ് പൊന്നാനി എരിക്കാം പാടം സ്വദേശി മുഹമ്മദ് സഹീറിന് ചുമതല കൈവന്നത്. കേരള ടീമിൻ്റെയും, ഇന്ത്യൻ ടീമിൻ്റെയും ക്യാപ്റ്റനായ പൊന്നാനി സ്വദേശി ജസീമിൻ്റെ പിന്തുണയാണ് ഫിറ്റ്നസ് കോച്ചായി  തിളങ്ങാൻ സഹീറിന് പ്രചോദനമായത്. നേപ്പാളിൽ വെച്ചു നടക്കുന്ന ഒന്നാമത് സൗത്ത് ഏഷ്യൻ ടെന്നീസ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് കോച്ച് ആയാണ് സഹീറിനെ തിരഞ്ഞെടുത്തത്. പണിക്കവീട്ടിൽ മുഹമ്മദിൻ്റെയും, സഫയുടെയും മകനാണ് സഹീർ.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം സഹീറിന് വീട്ടിലെത്തി ഉപഹാരം നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ പ്രിയങ്ക വേലായുധൻ, പി.വി ലത്തീഫ്, മുൻ കൗൺസിലർ കെ.ഗണേശൻ എന്നിവർ പങ്കെടുത്തു.



#360malayalam #360malayalamlive #latestnews

ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് ടീമിൻ്റെ ഫിറ്റ്നസ് കോച്ചായി തെരഞ്ഞെടുത്ത മുഹമ്മദ് സഹീറിനെ പൊന്നാനി നഗരസഭ അനുമോദിച്ചു. ക്രിക്കറ്...    Read More on: http://360malayalam.com/single-post.php?nid=6715
ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് ടീമിൻ്റെ ഫിറ്റ്നസ് കോച്ചായി തെരഞ്ഞെടുത്ത മുഹമ്മദ് സഹീറിനെ പൊന്നാനി നഗരസഭ അനുമോദിച്ചു. ക്രിക്കറ്...    Read More on: http://360malayalam.com/single-post.php?nid=6715
ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് ടീമിൻ്റെ ഫിറ്റ്നസ് കോച്ചായി തെരഞ്ഞെടുത്ത മുഹമ്മദ് സഹീറിന് പൊന്നാനി നഗരസഭയുടെ ആദരം ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് ടീമിൻ്റെ ഫിറ്റ്നസ് കോച്ചായി തെരഞ്ഞെടുത്ത മുഹമ്മദ് സഹീറിനെ പൊന്നാനി നഗരസഭ അനുമോദിച്ചു. ക്രിക്കറ്റ് താരങ്ങളുടെ കായിക ക്ഷമത പരിശീലനത്തിന് നേതൃത്വം നൽകാനാണ് പൊന്നാനി എരിക്കാം പാടം സ്വദേശി മുഹമ്മദ് സഹീറിന് ചുമതല കൈവന്നത്. കേരള ടീമിൻ്റെയും, ഇന്ത്യൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്