എസ്.വൈ.എസ് മീറ്റ് ആൻ്റ് ട്രീറ്റ് സമ്പർക്ക യാത്രക്ക് സ്വീകരണം നൽകി

സുന്നി യുവജന സംഘം ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന മീറ്റ് ആന്റ് ട്രീറ്റ് വെസ്റ്റ് ജില്ലാ സമ്പർക്ക യാത്രക്ക്  വെളിയങ്കോട്ട് ഉജ്ജ്വല സ്വീകരണം നൽകി. പൊന്നാനി മുനിസിപ്പാലിറ്റി, വെളിയങ്കോട് പഞ്ചായത്ത് എസ് വൈ എസ് കമ്മിറ്റികൾ സംയുക്തമായി വെളിയങ്കോട് ബീവിപ്പടിയിലുള്ള അൽ തമാം കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സംഗമം എസ്കെഎസ്എസ്എഫ് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം എസ് വൈ എസ് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷനായി. റഹീം ചുഴലി വിഷയമവതരിപ്പിച്ചു.


യാത്ര നായകരായ കെ.കെ.എസ് തങ്ങൾ, സി.എച്ച് ത്വയ്യിബ് ഫൈസി, ജില്ലാ ഭാരവാഹികളായ പി വി മുഹമ്മദ് മൗലവി, ഖാസിം ഫൈസി പോത്തന്നൂർ, പൊന്നാനി മഖ്ദൂം എം.പി മുത്തുക്കോയ തങ്ങൾ, മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ അൻവരി പുറങ്ങ്, കോഡിനേറ്റർ ജഅഫർ അയ്യോട്ടിച്ചിറ, വി.എം യൂസഫ്, സി.കെ റഫീഖ്, പി.എം ആമിർ, എ.എം ഹസ്സൻബാവ ഹാജി, എ.കെ.കെ മരക്കാർ, കെ മുബാറക് മൗലവി, കെ അബൂബക്കർ ഫൈസി, വി.എ ഗഫൂർ പൊന്നാനി  പ്രസംഗിച്ചു.


വെളിയങ്കോട് മഖാം സിയാറത്തിന് പി.കെ ലുഖ്മാനുൽ ഹകീം ഫൈസി നേതൃത്വം നൽകി. കെ.വി മുഹമ്മദ് കുട്ടി മുസ്ലിയാർ പതാക ഉയർത്തി. സയ്യിദ് ഇർശാദ് ജമലുല്ലൈലി പ്രാർത്ഥനയും ഹാഫിള് സഫ് വാൻ ഖിറാഅത്തും നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച സക്കീർ ഹുസൈൻ മാസ്റ്റർ, ഫാറൂഖ് വെളിയങ്കോട്, സി കെ റഫീഖ്, വെളിയങ്കോട് ഇസ്ലാമിക് സെൻ്റർ പ്രവർത്തകരായ കുഞ്ഞിമോൻ, എൻ.കെ മാമുണ്ണി, ടിവി.സി അലി, ഹനീഫ മാനാത്ത് പറമ്പിൽ സംഘടനാ രംഗത്തെ നവാഗതർ എന്നിവർക്ക് ഉപഹാരം നൽകി.



#360malayalam #360malayalamlive #latestnews

സുന്നി യുവജന സംഘം ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന മീറ്റ് ആന്റ് ട്രീറ്റ് വെസ്റ്റ് ജില്ലാ സമ്...    Read More on: http://360malayalam.com/single-post.php?nid=6704
സുന്നി യുവജന സംഘം ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന മീറ്റ് ആന്റ് ട്രീറ്റ് വെസ്റ്റ് ജില്ലാ സമ്...    Read More on: http://360malayalam.com/single-post.php?nid=6704
എസ്.വൈ.എസ് മീറ്റ് ആൻ്റ് ട്രീറ്റ് സമ്പർക്ക യാത്രക്ക് സ്വീകരണം നൽകി സുന്നി യുവജന സംഘം ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന മീറ്റ് ആന്റ് ട്രീറ്റ് വെസ്റ്റ് ജില്ലാ സമ്പർക്ക യാത്രക്ക് വെളിയങ്കോട്ട് ഉജ്ജ്വല സ്വീകരണം നൽകി. പൊന്നാനി മുനിസിപ്പാലിറ്റി, വെളിയങ്കോട് പഞ്ചായത്ത് എസ് വൈ എസ് കമ്മിറ്റികൾ സംയുക്തമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്