പൊന്നാനി ഉപജില്ലാ കെ.പി.എസ്.ടി.എ പ്രീ പ്രൈമറി കൺവെൻഷൻ നടന്നു

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പ്രീ പ്രൈമറി അധ്യാപകരെ പെരുവഴിയിലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ പ്രീ പ്രൈമറി കൺവെൻഷൻ ആവശ്യപ്പെട്ടു. ശമ്പളം നിഷേധിച്ച നടപടി പിൻവലിക്കണം. തുച്ഛമായ വേതനത്തിന് വലിയ ജോലിഭാരം പേറുന്ന പ്രീ പ്രൈമറി അധ്യാപകരുടെ നിയമന അംഗീകാരവും ആനുകൂല്യങ്ങളും അനുവദിക്കുന്നതിൽ സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ സമീപനം തീർത്തും അന്യായമാണ്.  

10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന അധ്യാപകർ പോലും അവഗണന നേരിടുകയാണ്. കാലോചിതമായി വേതനം വർദ്ധിപ്പിക്കേണ്ട സമയത്ത് ഉള്ള ആനുകൂല്യങ്ങൾ തന്നെ ഇല്ലാതാക്കുകയാണ്. ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങാനും സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചു.  

സംസ്ഥാന സമിതി അംഗം ടി.കെ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മമിത ടീച്ചർ അധ്യക്ഷയായി. ഷീന ടീച്ചർ, ജിനി, ദിപു ജോൺ, എം പ്രജിത് കുമാർ, പ്രദീപ് കുമാർ, ടി.വി നൂറുൽ അമീൻ, സി.കെ റഫീഖ്, മോഹൻദാസ്, കെ.എം ജയനാരായണൻ, സോഫി ജോൺ എന്നിവർ സംസാരിച്ചു.



#360malayalam #360malayalamlive #latestnews

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പ്രീ പ്രൈമറി അധ്യാപകരെ പെരുവഴിയിലാക്കാനുള്ള നീക്കത്തിൽ നിന്ന് ...    Read More on: http://360malayalam.com/single-post.php?nid=6703
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പ്രീ പ്രൈമറി അധ്യാപകരെ പെരുവഴിയിലാക്കാനുള്ള നീക്കത്തിൽ നിന്ന് ...    Read More on: http://360malayalam.com/single-post.php?nid=6703
പൊന്നാനി ഉപജില്ലാ കെ.പി.എസ്.ടി.എ പ്രീ പ്രൈമറി കൺവെൻഷൻ നടന്നു പൊതുവിദ്യാഭ്യാസ മേഖലയെ ശക്തമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പ്രീ പ്രൈമറി അധ്യാപകരെ പെരുവഴിയിലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ പ്രീ പ്രൈമറി കൺവെൻഷൻ ആവശ്യപ്പെട്ടു. ശമ്പളം നിഷേധിച്ച നടപടി പിൻവലിക്കണം. തുച്ഛമായ വേതനത്തിന് വലിയ ജോലിഭാരം പേറുന്ന പ്രീ പ്രൈമറി അധ്യാപകരുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്