പൊന്നാനി കോൾ മേഖല ; അടിസ്ഥാന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു

പൊന്നാനി കോൾ മേഖലയിലെ അടിസ്ഥാന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പി. നന്ദകുമാർ എം. എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊന്നാനി കോൾ മേഖലയിൽ നടന്നു വരുന്ന ബണ്ടു നിർമാണം , മോട്ടോർ ഷെഡ്, തോടുകളുടെ നവീകരണം , റിസർ വോയറുകളുടെ സംരക്ഷണം, കിട നിർമാണം , ഇലക്ട്രിഫിക്കേഷൻ , ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ അടക്കമുള്ള പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിലയിരുത്തുന്നതിനും തടസങ്ങൾ നീക്കി സമയ ബന്ധിതമായി നടപ്പാക്കുന്നതിനുമാണ് യോഗം ചേർന്നത്. 


കോൾ പാക്കേജ് , റിബിൾഡ് കേരള ഇനിഷിയേറ്റീവ് , കൃഷിവകുപ്പ് , ഇറിഗേഷൻ, തദ്ദേശ സ്ഥാപനങ്ങൾ , കെ എസ് ഇ ബി എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്.

യോഗത്തിൽ പി. നന്ദകുമാർ എം. എൽ.എ ഓരോ പഞ്ചായത്തിലെയും പ്രവൃത്തികൾ പ്രത്യേകം പരിശോധിച്ച് പ്രശ്നങ്ങൾ വിലയിരുത്തി പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചു. ബണ്ട് പ്രവൃത്തികൾ മെയ് 15 നകം പൂർത്തീകരിക്കുവാൻ കരാറുകാർക്ക് എം.എൽ.എ നിർദ്ദേശം നൽകി. കൊയ്ത്തു കഴിയുന്നതിനു മുന്നേ തുടങ്ങാൻ കഴിയുന്ന പാടശേഖരങ്ങളിൽ മോട്ടോർ ഷെഡ് , സ്ലയിസ് , കിട എന്നിവ തുടങ്ങാൻ യോഗത്തിൽ തീരുമാനിച്ചു. ബാക്കി സ്ഥലങ്ങളിൽ കൊയ്ത്തു കഴിയുന്നതോടെ തുടങ്ങും .
ഇലക്ട്രിക്ക് ലൈൻ വലിക്കൽ , ട്രാൻസ്ഫോർമർ സ്ഥാപിക്കൽ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കും.
വിവിധ പവറുകളിലുള്ള മോട്ടോർ ആവശ്യമായ പാടശേഖരങ്ങൾക്ക് നൽകും. 

ഇനിയും ആവശ്യങ്ങൾ ബാക്കി നിൽക്കുന്ന പാടശേഖരങ്ങൾക്കു ഇതിന്റെ തുടർച്ചയായി നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും ജല സംരക്ഷണം സാധ്യമാക്കുന്നതിനു ആവശ്യമായ കാര്യങ്ങൾ നടപ്പിലാക്കുമെന്നും ഭാരതപ്പുഴ ബിയ്യം കായൽ സംയോജന പദ്ധതി സർക്കാരിൽ സമർപ്പിച്ചു നേടിയെടുക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ എം.എൽ.എ പറഞ്ഞു.  

പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ. സിന്ധു, ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിനിധികൾ, പൊന്നാനി കോൾ സൊസൈറ്റി സെക്രട്ടറി കെ ജയാനന്ദൻ, പ്രവൃത്തി നടക്കുന്ന പാടശേഖര സമിതി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews #covid

പൊന്നാനി കോൾ മേഖലയിലെ അടിസ്ഥാന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പി. നന്ദകുമാർ എം. എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊന...    Read More on: http://360malayalam.com/single-post.php?nid=6694
പൊന്നാനി കോൾ മേഖലയിലെ അടിസ്ഥാന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പി. നന്ദകുമാർ എം. എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊന...    Read More on: http://360malayalam.com/single-post.php?nid=6694
പൊന്നാനി കോൾ മേഖല ; അടിസ്ഥാന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു പൊന്നാനി കോൾ മേഖലയിലെ അടിസ്ഥാന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പി. നന്ദകുമാർ എം. എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊന്നാനി കോൾ മേഖലയിൽ നടന്നു വരുന്ന ബണ്ടു നിർമാണം , മോട്ടോർ ഷെഡ്, തോടുകളുടെ നവീകരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്