തുറുവാണം ശ്മശാനം പ്രവർത്തന യോഗ്യമാകുമെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉറപ്പ്

മാറഞ്ചേരി ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈറിന്റെ നിരന്തരമായ ഇടപെടലുകളുടെ തുടർന്ന് തുറുവാണം ശ്മശാനം പ്രവർത്തന യോഗ്യമാകുമെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉറപ്പ്. ബോർഡ് യോഗത്തിൽ കൃത്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. റഫീഖ ഉറപ്പ് നൽകിയത്. ശ്മശാനവും സ്ഥലമെടുപ്പും അജണ്ടയാക്കി തന്നെയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ബോഡ് യോഗം നടന്നത്. മാറഞ്ചേരി ഡിവിഷനിലെ ജനങ്ങളുടെ ഏറെക്കാലമായി ആഗ്രഹിക്കുന്ന മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്ഥലമെടുപ്പും വർഷങ്ങളായി പണി പൂർത്തീകരിക്കാത്ത തുറുവാണം ശ്മശാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളെ കുറിച്ചും ബോഡ് യോഗത്തിൽ അജണ്ട വച്ച് കൃത്യമായി ചർച്ച ചെയ്തതിനു ശേഷമാണ് യോഗം അവസാനിച്ചത്.

വിഷയം പലപ്പോഴായി ഡിവിഷൻ മെമ്പർ എ കെ സുബൈർ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കാനുള്ള എല്ലാ ശ്രമവും ബോഡിന്റെ    ഭാഗത്ത് ഉണ്ടാകുമെന്ന് പ്രസിഡന്റ് എം കെ റഫീഖ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങൾ ഉറപ്പുനൽകിയതായി ജില്ലാപഞ്ചായത്ത് മെമ്പർ സുബൈർ അറിയിച്ചു.



#360malayalam #360malayalamlive #latestnews

മാറഞ്ചേരി ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈറിന്റെ നിരന്തരമായ ഇടപെടലുകളുടെ തുടർന്ന് തുറുവാണം ശ്മശാനം പ്രവർത്തന യോഗ്യമാകുമെന്ന് ...    Read More on: http://360malayalam.com/single-post.php?nid=6689
മാറഞ്ചേരി ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈറിന്റെ നിരന്തരമായ ഇടപെടലുകളുടെ തുടർന്ന് തുറുവാണം ശ്മശാനം പ്രവർത്തന യോഗ്യമാകുമെന്ന് ...    Read More on: http://360malayalam.com/single-post.php?nid=6689
തുറുവാണം ശ്മശാനം പ്രവർത്തന യോഗ്യമാകുമെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉറപ്പ് മാറഞ്ചേരി ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈറിന്റെ നിരന്തരമായ ഇടപെടലുകളുടെ തുടർന്ന് തുറുവാണം ശ്മശാനം പ്രവർത്തന യോഗ്യമാകുമെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉറപ്പ്. ബോർഡ് യോഗത്തിൽ കൃത്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്