കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി; പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽ

കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാൻ്റ് നിർമ്മിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ സംഘം സന്ദർശനം നടത്തി. പദ്ധതി നടപ്പിലാക്കാൻ നിലവിൽ കണ്ടെത്തിയ പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘം  വിലയിരുത്തി. നഗരസഭാ പരിധിയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഡിസലൈനേഷൻ പ്ലാൻ്റ് (കടൽ വെള്ളംകുടിവെള്ളമാക്കി മാറ്റുന്ന പദ്ധതി) ആരംഭിക്കുന്നത്. കേരള വാട്ടർ അതോരിറ്റി പി.ച്ച് ഡിവിഷൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പ്ലാൻ്റ് സ്ഥാപിക്കുന്നതോടെ പൊന്നാനി തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന്  പരിഹാരം കണാനാകും. കഴിഞ്ഞ നഗരസഭാ കൌൺസിൽ യോഗം പദ്ധതിയുടെ നടപടി ക്രമങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. 


ഹാർബറിലെ നിർദ്ദിഷ്ഠ സ്ഥലം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി സൈന്റിസ്റ്റ് ഡോ.രാജൻ എബ്രഹാം , കേരള വാട്ടർ അതോറിറ്റി അസി.എക്സി.എഞ്ചിനിയർ ഇ എ .സന്തോഷ് കുമാർ , ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ വിദഗ്ധ സംഘമാണ് സന്ദർശനം നടത്തിയത്. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരംസമിതി ചെയർമാൻമാന്മാരായ എം. ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശൻ, ഒ. ഒ ഷംസു, ടി. മുഹമ്മദ്‌ ബഷീർ തുടങ്ങിയ ജനപ്രതിനിധി സംഘത്തോടൊപ്പമാണ് സന്ദർശനം നടത്തിയത്.


#360malayalam #360malayalamlive #latestnews

കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാൻ്റ് നിർമ്മ...    Read More on: http://360malayalam.com/single-post.php?nid=6685
കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാൻ്റ് നിർമ്മ...    Read More on: http://360malayalam.com/single-post.php?nid=6685
കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി; പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽ കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാൻ്റ് നിർമ്മിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ സംഘം സന്ദർശനം നടത്തി. പദ്ധതി നടപ്പിലാക്കാൻ നിലവിൽ കണ്ടെത്തിയ പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്