സാമൂഹിക വികസനത്തിലധിഷ്ഠിതമായ ജനകീയസൂത്രണ പദ്ധതികൾ; പൊന്നാനി നഗരസഭയുടെ വിവിധ വർക്കിംഗ്‌ ഗ്രൂപ്പ്‌ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു

സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായി പൊന്നാനി നഗരസഭയിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ 2022- 23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേർന്നത്. നഗരത്തിൻ്റെ വിവിധങ്ങളായ വികസന വിഷയങ്ങൾ ചർച്ച ചെയ്ത്, സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായാണ് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചത്.    വിവിധ വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വികസന, ക്ഷേമ വിഷയങ്ങളിൽ വിശദമായ ചർച്ചയും സംഘടിപ്പിച്ചു.


പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാരായ മുഹമ്മദ് ഫർഹാൻ ബിയ്യം, അജീന ജബ്ബാർ, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞി അവസ്ഥ രേഖ തയ്യാറാക്കൽ വിശദീകരണം നടത്തി. വികസന സ്ഥിരം സമിതി അധ്യക്ഷ എം. ആബിദ സ്വാഗതവും  നഗരസഭാ സെക്രട്ടറി സുജിത് ഗോപിനാഥ് നന്ദിയും പറഞ്ഞു.



#360malayalam #360malayalamlive #latestnews

സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായി പൊന്നാനി നഗരസഭയിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. പൊന്നാനി നഗര...    Read More on: http://360malayalam.com/single-post.php?nid=6684
സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായി പൊന്നാനി നഗരസഭയിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. പൊന്നാനി നഗര...    Read More on: http://360malayalam.com/single-post.php?nid=6684
സാമൂഹിക വികസനത്തിലധിഷ്ഠിതമായ ജനകീയസൂത്രണ പദ്ധതികൾ; പൊന്നാനി നഗരസഭയുടെ വിവിധ വർക്കിംഗ്‌ ഗ്രൂപ്പ്‌ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായി പൊന്നാനി നഗരസഭയിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ 2022- 23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്