ജലജീവൻ മിഷൻ അവലോകന യോഗം പി. നന്ദകുമാർ എം.എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു

പൊന്നാനി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ "ജലജീവൻ മിഷൻ" അവലോകന യോഗം പി. നന്ദകുമാർ എം.എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും2023 മാർച്ച് മാസത്തോട് കൂടി പദ്ധതി പൂർത്തിയാക്കുമെന്നും  പി നന്ദകുമാർ എം എൽ എ അറിയിച്ചു. 

യോഗത്തിൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും പദ്ധതിയ്ക്ക് ആവശ്യമായ കുടിവെള്ള ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടു കിട്ടാൻ വേണ്ട ഇടപെടലുകൾ സ്വീകരിക്കാനായി പഞ്ചായത്ത് തല യോഗം ചേരാൻ തീരുമാനിച്ചു. പൊന്നാനി നഗരസഭയിലും പദ്ധതിയോട് അനുബന്ധിച്ച് യോഗം ചേരും. ആലംകോട് ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി വെട്ടി പൊളിച്ച കോൺക്രീറ്റ് റോഡ് മാർച്ച് 15 നകം  ആറ്റകുറ്റ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു.


പൊന്നാനി നഗരസഭയിലെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ആലംകോട്  പഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ , നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്റിയ , വെളിയം കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ, പെരുമ്പടപ്പ് പഞ്ചായത്ത്  പ്രസിഡന്റ് ബിനീഷ മുസ്തഫ,മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിനിധികൾ എന്നിവരും   സംസാരിച്ചു.



#360malayalam #360malayalamlive #latestnews

പൊന്നാനി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ "ജലജീവൻ മിഷൻ" അവലോകന യോഗം പി. നന്ദകുമാർ എം.എൽ എ യുടെ അധ്യക്...    Read More on: http://360malayalam.com/single-post.php?nid=6683
പൊന്നാനി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ "ജലജീവൻ മിഷൻ" അവലോകന യോഗം പി. നന്ദകുമാർ എം.എൽ എ യുടെ അധ്യക്...    Read More on: http://360malayalam.com/single-post.php?nid=6683
ജലജീവൻ മിഷൻ അവലോകന യോഗം പി. നന്ദകുമാർ എം.എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു പൊന്നാനി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ "ജലജീവൻ മിഷൻ" അവലോകന യോഗം പി. നന്ദകുമാർ എം.എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും2023 മാർച്ച് മാസത്തോട് കൂടി പദ്ധതി പൂർത്തിയാക്കുമെന്നും പി നന്ദകുമാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്