54 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍  ഉത്തരവ് പുറത്തിറക്കി. സ്വീറ്റ് സെൽഫി എച്ച്‌ഡി, ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ, വിവാ വിഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി അരീന, ആപ്‌ലോക്ക്, ഡ്യുവൽ സ്‌പേസ് ലൈറ്റ് തുടങ്ങിയവയാണ് നിരോധിച്ചത്.

ചൈനയിലെ വമ്പൻ ടെക്ക് കമ്പനികളായ ടെൻസെന്റ്, ആലിബാബ ഉൾപ്പെടെയുള്ളവരുടെ ആപ്പുകൾക്കാണ് നിരോധനം. ഗെയിമിങ് കമ്പനിയായ നെറ്റ് ഈസിന്റെ ആപ്പും നിരോധിച്ചു. 

2020 മുതൽ ഇന്ത്യയിൽ നിരോധനമുള്ള ചൈനീസ് ആപ്പുകളുടെ പുതിയ വേർഷനുകളാണ് ഇപ്പോൾ നിരോധിച്ചവയിൽ ഏറെയും. “ആപ്പുകൾ ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങൾ ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സെർവറുകളിലേക്ക് കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഈ ആപ്പുകൾ തടയാൻ ഗൂഗിൾ പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ് സ്റ്റോറുകളോടു മന്ത്രാലയം നിർദേശിച്ചു.



#360malayalam #360malayalamlive #latestnews

രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സ്വീറ്റ് സെൽഫി എച്ച്‌ഡി, ബ്യൂ...    Read More on: http://360malayalam.com/single-post.php?nid=6676
രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സ്വീറ്റ് സെൽഫി എച്ച്‌ഡി, ബ്യൂ...    Read More on: http://360malayalam.com/single-post.php?nid=6676
54 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സ്വീറ്റ് സെൽഫി എച്ച്‌ഡി, ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ, വിവാ വിഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി അരീന, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്