ഭാഷാ കോഴ്‌സ് രജിസ്‌ട്രേഷന്‍

സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്‌സുകളായ 'പച്ച മലയാളം' 'ഗുഡ് ഇംഗ്ലീഷ്', 'അച്ചഛീ ഹിന്ദി' സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ആറാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തുല്യതാ പഠിതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങി സാക്ഷരതാ മിഷന്റെ പഠന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ താത്പര്യമുള്ള എല്ലാവര്‍ക്കും ഭാഷാ കോഴ്‌സുകളില്‍ ചേരാം. 500 രൂപ രജിസ്‌ട്രേഷന്‍ ഫീസും 2000 രൂപ കോഴ്‌സ് ഫീസും ഉള്‍പ്പെടെ 2,500 രൂപയാണ് ഒരു കോഴ്‌സിന് വേണ്ട ഫീസ്. നിലവില്‍ സാക്ഷരതാ മിഷന്റെ പത്താം തരവും, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ പഠിക്കുന്നവര്‍ക്കും എട്ട് മുതല്‍ 10  വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആകെ 2000 രൂപ അടച്ചാല്‍ മതി. നാല് മാസമാണ് ഓരോ കോഴ്‌സിന്റെയും കാലാവധി. രജിസ്‌ട്രേഷനിലുള്ള അവസാന തീയതി മാര്‍ച്ച് 10 ആണ്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലും, തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സാക്ഷരതാ മിഷന്‍ വിദ്യാ കേന്ദ്രങ്ങളിലും ലഭിക്കും.ഫോണ്‍: 0483 2734670.


#360malayalam #360malayalamlive #latestnews

സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്‌സുകളായ 'പച്ച മലയാളം' 'ഗുഡ് ഇംഗ്ലീഷ്', 'അച്ചഛീ ഹിന്ദി' സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ആറാം ബാച്ച...    Read More on: http://360malayalam.com/single-post.php?nid=6670
സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്‌സുകളായ 'പച്ച മലയാളം' 'ഗുഡ് ഇംഗ്ലീഷ്', 'അച്ചഛീ ഹിന്ദി' സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ആറാം ബാച്ച...    Read More on: http://360malayalam.com/single-post.php?nid=6670
ഭാഷാ കോഴ്‌സ് രജിസ്‌ട്രേഷന്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്‌സുകളായ 'പച്ച മലയാളം' 'ഗുഡ് ഇംഗ്ലീഷ്', 'അച്ചഛീ ഹിന്ദി' സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ആറാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തുല്യതാ പഠിതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങി സാക്ഷരതാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്