ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം വിട്ടു നൽകാൻ ധാരണയായി

പൊന്നാനി കേന്ദ്രമാക്കി ആരംഭിക്കുന്ന ഹൈഡ്രോഗ്രാഫിക്ക്  ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം
വിട്ടു നൽകാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന പദ്ധതി സ്ഥല സന്ദർശനത്തിൽ ധാരണയായി . പൊന്നാനി ഹാർബറിൽ കിഴക്ക് ഭാഗത്തായി
ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ആവശ്യമായി വരുന്ന സ്ഥലം വിട്ടു നൽകാനുള്ള നടപടിക്രമങ്ങൾ എത്രയും ഉടനെ പൂർത്തീകരിക്കാനാണ് ധാരണ. കടലിന്റെ മാറ്റങ്ങളും, ഘടനയും സമഗ്രമായി
പരിശോധിക്കുകയാണ് ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം .
കടലിന്റെ ആഴം, തിരയടിയുടെ ശക്തി ,
മണ്ണിന്റെ ഘടന, വേലിയേറ്റ - വേലിയിറക്ക
സമയങ്ങളില്‍ കടല്‍ തീരത്തുണ്ടാകുന്ന മാറ്റങ്ങള്‍ , കടല്‍ തീരത്ത് വര്‍ഷങ്ങളായുണ്ടായ കടലാക്രമണത്തിന്റെ തോത് , കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ നിരവധി
കാര്യങ്ങൾ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന്
ശാസ്ത്രീയമായി കണ്ടെത്താൻ
ഇതുവഴി കഴിയും . കടല്‍ ഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കുന്നതിന് പ്രയോഗിക സമീപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് നല്‍കാനും ഹൈഡ്രോഗ്രാഫിക്
ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിക്കും. ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചാല്‍ കടലിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിവിധി കണ്ടെത്താന്‍ കഴിയും .
രൂക്ഷമായ കടലാക്രമണ ബാധിത
പ്രദേശമായ പൊന്നാനിക്ക്
ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട്
വലിയ തോതിൽ ഗുണകരമായി മാറും .
പൊന്നാനി നഗരസഭയിലെ പഴയ കെട്ടിടത്തിൽ പുതിയ കെട്ടിടം ആകുന്നത് വരെ
താൽക്കാലികമായി ഓഫീസ് പ്രവർത്തനങ്ങൾ
ആരംഭിക്കാനാണ് ആലോചിക്കുന്നത് .

ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലമാണ് പൊന്നാനി ഹാർബറിലെ നിർദിഷ്ട സ്ഥലമെന്ന് സന്ദർശക സംഘം വിലയിരുത്തി . പൊന്നാനി  നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് , മലബാർ മേഖല പോർട്ട് ഓഫീസർ  ക്യാപ്റ്റൻ അശ്വിൻ , ഹൈഡ്രോഗ്രാഫിക്ക് മറൈൻ സർവേയർ വർഗീസ് , സി പി ഐ എം പൊന്നാനി ഏരിയാ സെക്രട്ടറി അഡ്വ പികെ ഖലിമുദ്ധീൻ  ഹാർബറിലെ സ്ഥലം സന്ദർശനത്തിന്  എംഎൽഎ ക്കൊപ്പം
ഉണ്ടായിരുന്നു .

#360malayalam #360malayalamlive #latestnews

പൊന്നാനി കേന്ദ്രമാക്കി ആരംഭിക്കുന്ന ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം വിട്ടു നൽകാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന ...    Read More on: http://360malayalam.com/single-post.php?nid=6669
പൊന്നാനി കേന്ദ്രമാക്കി ആരംഭിക്കുന്ന ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം വിട്ടു നൽകാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന ...    Read More on: http://360malayalam.com/single-post.php?nid=6669
ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം വിട്ടു നൽകാൻ ധാരണയായി പൊന്നാനി കേന്ദ്രമാക്കി ആരംഭിക്കുന്ന ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം വിട്ടു നൽകാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന പദ്ധതി സ്ഥല സന്ദർശനത്തിൽ ധാരണയായി . പൊന്നാനി ഹാർബറിൽ കിഴക്ക് ഭാഗത്തായി ഹൈഡ്രോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ആവശ്യമായി വരുന്ന സ്ഥലം വിട്ടു നൽകാനുള്ള നടപടിക്രമങ്ങൾ എത്രയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്