കുമാരിമാർക്ക് കരുത്തേകാൻ വർണക്കൂട്ട് പദ്ധതി: വായിച്ചു വളരാൻ ലൈബ്രറി ആരംഭിച്ചു

കൗമാരക്കാരായ പെൺകുട്ടികളുടെ വർണാഭമായ ഭാവിക്കായി വർണകൂട്ട് പരിപാടിക്ക്‌  പൊന്നാനി നഗരസഭയിൽ തുടക്കമായി. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നഗരസഭയിൽ വർണക്കൂട്ട് പദ്ധതി തുടങ്ങുന്നത്. കൗമാരക്കാരായ പെൺകുട്ടികളുടെ കൂട്ടായ്മയായ വർണകൂട്ടിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നാഗരസഭയിൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.


വനിതാ-ശിശു വികസന വകുപ്പ് സൈക്കോസോഷ്യൽ പദ്ധതി പ്രകാരം അങ്കണവാടികളിൽ ആരംഭിച്ച കുമാരി ക്ലബ്ബ്കളാണ് വർണക്കൂട്ടുകളായി മാറുന്നത്. കൗമാരക്കാരായ പെൺകുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് ജീവിത ലക്ഷ്യം ഉണ്ടാക്കുകയുമാണ് ഉദ്ദേശം. കലാ-കായിക വാസനകൾ പ്രോത്സാഹിപ്പിക്കാനും മാനസിക പിന്തുണ നൽകാനുതകുന്നതുമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. കുട്ടികളുടെ അവകാശത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകളും കൗൺസിലിംങ്ങും നൽകും. ബാലികാ ദിനമായ ജനുവരി 24 മുതൽ വനിതാ ദിനമായ മാർച്ച്‌ 8 വരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.


വർണക്കൂട്ട് പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉദ്ഘാടനം ആനപ്പടി വാർഡ് 44 ലെ സേവാഗ്രാമം ജനസേവ കേന്ദ്രത്തിൽ വച്ച് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായുള്ള ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങളും ചടങ്ങിൽ വച്ച് ചെയർമാൻ സംഭാവന ചെയ്തു. അങ്കണവാടി വർക്കർ ബേബി സരോജം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ഷബ്‌ന പദ്ധതി വിശദീകരണം നടത്തി. മിന്നത്ത്, ഷാജിത, കദീജ നസ്‌റിൻ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ചെയർമാനിൽ നിന്നും ഏറ്റുവാങ്ങി.

#360malayalam #360malayalamlive #latestnews #ponnaninagarasabha

കൗമാരക്കാരായ പെൺകുട്ടികളുടെ വർണാഭമായ ഭാവിക്കായി വർണകൂട്ട് പരിപാടിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമായി. സംസ്ഥാന വനിതാ ശിശു വികസന...    Read More on: http://360malayalam.com/single-post.php?nid=6661
കൗമാരക്കാരായ പെൺകുട്ടികളുടെ വർണാഭമായ ഭാവിക്കായി വർണകൂട്ട് പരിപാടിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമായി. സംസ്ഥാന വനിതാ ശിശു വികസന...    Read More on: http://360malayalam.com/single-post.php?nid=6661
കുമാരിമാർക്ക് കരുത്തേകാൻ വർണക്കൂട്ട് പദ്ധതി: വായിച്ചു വളരാൻ ലൈബ്രറി ആരംഭിച്ചു കൗമാരക്കാരായ പെൺകുട്ടികളുടെ വർണാഭമായ ഭാവിക്കായി വർണകൂട്ട് പരിപാടിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമായി. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നഗരസഭയിൽ വർണക്കൂട്ട് പദ്ധതി തുടങ്ങുന്നത്. കൗമാരക്കാരായ പെൺകുട്ടികളുടെ കൂട്ടായ്മയായ വർണകൂട്ടിന്റെ പ്രവർത്തനങ്ങളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്