ജില്ലയില്‍ ഒന്‍പത് സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മിച്ച അഞ്ച് സ്‌കൂളുകളിലെ  കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നാല് സ്‌കൂളുകളിലെ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്. സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 53 പൊതുവിദ്യാലയങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാവും.

കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ച് സമ്പൂര്‍ണ ഹൈടെക്കായി നിര്‍മിച്ച കൊണ്ടോട്ടി ജി.വി.എച്ച്. എസ്.എസ്,  കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചാലിയപ്പുറം ജി.എച്ച്.എസ്.എസ്, നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ്, വേങ്ങര ജി.എം.വി.എച്ച്.എസ്.എസ്, പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് എന്നീ അഞ്ച് സ്‌കൂളുകള്‍ കെട്ടിടങ്ങളും പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 1.6 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മലപ്പുറം ജി.ബി.എച്ച്.എസ്.എസ്, ഒരു കോടി രൂപ ചെലവില്‍ പൂക്കുത്ത് ജി.എല്‍.പി.എസ്, 50 ലക്ഷം രൂപ ചെലവില്‍ കാരാട് ജി.എല്‍.പി.എസ്, 40 ലക്ഷം രൂപ ചെലവില്‍ തുറക്കല്‍ ജി.എല്‍.പി.എസ് തുടങ്ങിയ നാല്  സ്‌കൂളുകളിലെ ഹൈടെക്ക് കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഓരോ സ്‌കൂളിലും എം.എല്‍.എമാര്‍ ശിലാഫലകം അനാച്ഛാദനം ചെയ്യുകയും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.

പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1,000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ വീതം അനുവദിച്ചത്. ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നായി നാല് സ്‌കൂളുകള്‍ക്കാണ് മൂന്ന് കോടി അനുവദിച്ചത്. നിയമസഭാ മണ്ഡലത്തില്‍ എം.എല്‍എ നിര്‍ദേശിക്കുന്ന ഒരു വിദ്യാലയമാണ് അഞ്ച് കോടി ചെലവഴിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.  


#360malayalam #360malayalamlive #latestnews

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ രാവ...    Read More on: http://360malayalam.com/single-post.php?nid=6646
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ രാവ...    Read More on: http://360malayalam.com/single-post.php?nid=6646
ജില്ലയില്‍ ഒന്‍പത് സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മിച്ച അഞ്ച് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നാല് സ്‌കൂളുകളിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്