പൊന്നാനി നഗരസഭയുടെ സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിക്ക്‌ തുടക്കമായി

വേനൽക്കാല പച്ച കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമായി. നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് നഗരസഭാ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. വിത്ത്, വളം, ഗ്രോബാഗ്, കൂലി ചെലവ് തുടങ്ങിയവയുടെ വിതരണം  പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പുക്കയിൽ പാട ശേഖരത്ത് വച്ച് നടന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എം.ആബിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്ഥിരം സമിതി ചെയർമാന്മാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ,  കൗൺസിലർമാരായ പി. ഷാഹുൽ ഹമീദ്, എ. അബ്ദുൾ സലാം, കൃഷി ഓഫീസർ എ.സലീം, എ.എഫ്.ഒ പ്രദീപ് എന്നിവർ സംബന്ധിച്ചു.


#360malayalam #360malayalamlive #latestnews

വേനൽക്കാല പച്ച കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമായി. നഗരസഭയു...    Read More on: http://360malayalam.com/single-post.php?nid=6640
വേനൽക്കാല പച്ച കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമായി. നഗരസഭയു...    Read More on: http://360malayalam.com/single-post.php?nid=6640
പൊന്നാനി നഗരസഭയുടെ സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിക്ക്‌ തുടക്കമായി വേനൽക്കാല പച്ച കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമായി. നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് നഗരസഭാ പദ്ധതിക്കായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്