പൊന്നാനി നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും

പൊന്നാനി നിയോജക മണ്ഡലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ പി. നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍  ജനപ്രതിനിധികളുടേയും ആരോഗ്യവിദ്യാഭ്യാസ അധികൃതരുടേയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു. 2022 ഫെബ്രുവരി അഞ്ച് വരെയുള്ള വാക്‌സിനേഷന്‍ കണക്കുകള്‍ യോഗം വിലയിരുത്തി. വാക്‌സിനേഷന്‍ കുറവുള്ള മേഖലകളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ അടുത്ത ഘട്ട ക്യാമ്പുകള്‍ ആരംഭിക്കും. വാക്‌സിനെടുക്കാത്ത കുട്ടികളെ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കുന്നതിന് ഊന്നല്‍ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ ഒരുമിപ്പിച്ചു കൊണ്ടുള്ള വാക്‌സിനേഷന്‍ ബോധവല്‍ക്കരണവും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ സംഘടിപ്പിക്കാനും യോഗം  തീരുമാനിച്ചു.

യോഗത്തില്‍ ഡി.എം.ഒ  ഡോ.രേണുക, തിരൂര്‍ വിദ്യാഭ്യാസ ജില്ലാ ഡി.ഇ.ഒ രമേശ് ബാബു, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പ്രവീണ, പൊന്നാനി താലൂക്ക് നോഡല്‍ ഓഫീസര്‍ ഡോ. വഹീദ, പൊന്നാനി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ് കുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews #covid

പൊന്നാനി നിയോജക മണ്ഡലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ പി. നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില...    Read More on: http://360malayalam.com/single-post.php?nid=6620
പൊന്നാനി നിയോജക മണ്ഡലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ പി. നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില...    Read More on: http://360malayalam.com/single-post.php?nid=6620
പൊന്നാനി നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും പൊന്നാനി നിയോജക മണ്ഡലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ പി. നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും ആരോഗ്യവിദ്യാഭ്യാസ അധികൃതരുടേയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു. 2022 ഫെബ്രുവരി അഞ്ച് വരെയുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്