കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ ഓഫീസ് ധർണ സംഘടിപ്പിച്ചു

ഫോക്കസ് ഏരിയയുടെ പേരിൽ വിദ്യാർത്ഥികളോടുള്ള സർക്കാർ ക്രൂരത  അവസാനിപ്പിക്കകണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ ഓഫീസ് ധർണ സംഘടിപ്പിച്ചു. മാർച്ച് വരെ ഓഫ് ലൈനായി 55 അർദ്ധ ദിനങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.


ഓൺലൈൻ പഠനത്തിൽ നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും പരിധിക്ക് പുറത്താണ്. കോവിഡ് ബാധിച്ചത് മൂലമുള്ള പ്രയാസങ്ങൾ വേറെയും. ഈ സാഹചര്യത്തിലും വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തുന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. ഇത് തിരുത്തി പൊതുവിദ്യാഭ്യാസം സംരക്ഷിക്കണം. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് എ ഗ്രേഡും എ പ്ലസും കിട്ടണമെങ്കിൽ  പാഠപുസ്തകം മുഴുവൻ പഠിക്കണം എന്ന നിലപാട് തിരുത്തണമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.എസ്.ടി.എ  സംസ്ഥാന സമിതി അംഗം ടി.കെ സതീശൻ  ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ്  വി പ്രദീപ് കുമാർ അധ്യക്ഷനായി. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം.കെ.എം അബ്ദുൾ ഫൈസൽ, ജില്ലാ കമ്മിറ്റി അംഗം ദിപു ജോൺ, എം പ്രജിത് കുമാർ, കെ.കെ റോബിൻ, സി കെ റഫീഖ്, എൻജിഒ അസോസിയേഷൻ സംസ്ഥാന സമിതി അംഗം സുകേഷ്, ജയറാം എന്നിവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

ഫോക്കസ് ഏരിയയുടെ പേരിൽ വിദ്യാർത്ഥികളോടുള്ള സർക്കാർ ക്രൂരത അവസാനിപ്പിക്കകണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ ...    Read More on: http://360malayalam.com/single-post.php?nid=6592
ഫോക്കസ് ഏരിയയുടെ പേരിൽ വിദ്യാർത്ഥികളോടുള്ള സർക്കാർ ക്രൂരത അവസാനിപ്പിക്കകണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ ...    Read More on: http://360malayalam.com/single-post.php?nid=6592
കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ ഓഫീസ് ധർണ സംഘടിപ്പിച്ചു ഫോക്കസ് ഏരിയയുടെ പേരിൽ വിദ്യാർത്ഥികളോടുള്ള സർക്കാർ ക്രൂരത അവസാനിപ്പിക്കകണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ ഓഫീസ് ധർണ സംഘടിപ്പിച്ചു. മാർച്ച് വരെ ഓഫ് ലൈനായി 55 അർദ്ധ ദിനങ്ങളാണ് വിദ്യാർത്ഥികൾക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്