വാക്സിനെടുക്കാൻ ചെന്ന വയോധികയോടും പ്രവാസി കുടുംബത്തോടും സിഎച്ച്സി ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതായി പരാതി

മാറഞ്ചേരി സിഎച്ച്സിയിൽ രണ്ടാം ഡോസ് വാക്സിനെടുക്കാനെത്തിയ 74 വയസ്സുകാരിയോടും പ്രവാസിയായ മകനോടും ജെഎച്ച്ഐ അപമര്യാദയായി പെരുമാറിയതായി പരാതി. വിഷയത്തിൽ ആരോഗ്യ മന്ത്രിക്കും എംഎൽഎക്കും ഡിഎംഒക്കും പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റിനും മകൻ സെക്കീർ പുളക്കൽ പരാതി നൽകി.   പ്രായാധിക്യംമൂലം നടക്കാൻ പോലുമാകാത്ത തന്റെ മാതാവിനെ രണ്ടാം നിലയിലേക്ക് നിർബന്ധിച്ച് കയറ്റുകയും മോശം വാക്കുകളിലൂടെ അധിക്ഷേപിക്കുകയും ചെയ്തതായാണ് സക്കീർ പരാതി നൽകിയത്.

പ്രായമായവരേയും കിടപ്പിലായവരേയും വണ്ടിയിൽ ആശുപത്രിയിൽ എത്തിച്ചാൽ ആരോഗ്യപ്രവർത്തകർ വണ്ടിയിൽ വന്ന് വാക്സിൻ നൽകണം എന്ന നിർദ്ദേശം നിലനിൽക്കേ അറ്റന്റർ സേവനമോ നേഴ്സിന്റെ സേവനമോ പോലും നൽകാതെ രണ്ടാം നിലയിലേക്ക് രോഗിയെ എത്തിക്കാൻ ജെഎച്ച്ഐ രാജേഷ് വാശി പിടിക്കുകയായിരുന്നെന്നും.  അല്ലാത്ത പക്ഷം വാക്സിൻ നൽകില്ലെന്നും പറഞ്ഞെന്ന് സക്കീർ പറഞ്ഞു.


സക്കീർ മന്ത്രിക്ക് നൽകിയ പരാതിയുടെ പൂർണ്ണ രൂപം


from. B P SHAKEER

മാറഞ്ചേരി P O

9400765775


To: ശ്രീമതി വീണ ജോർജ് 

        ബഹു ആരോഗ്യ വകുപ്പ് മന്ത്രി 

         തിരുവനന്തപുരം 


Respected madam 

sub : മലപ്പുറം ജില്ലയിലെ മാറഞ്ചേരി chc ജീവനക്കാരൻ അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച്


വിഷയത്തിലേക്കു അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു . മാറഞ്ചേരി CHC യിൽ എന്റെ പ്രായാധിക്യത്താൽ വിഷമിക്കുന്ന മാതാവ്‌ ഇന്ന് 27/01/22 നു കാലത്തു കോവിഡ് വാക്‌സിൻ സെക്കന്റ് ഡോസ് എടുക്കാൻ പോയിരുന്നു . ആശുപത്രിയുടെ ഒന്നാം നിലയിലാണ് വാക്‌സിൻ കൊടുത്തിരുന്നത് . മാതാവിനെ മുകളിൽ എത്തിക്കാൻ പ്രയാസമാണെന്നും താഴെ വച്ച് കൊടുക്കാൻ സഹായിക്കണമെന്നും റെജിസ്ട്രേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന JHI രാജേഷ് സാറിനോട് പറഞ്ഞപ്പോൾ വളരേ മോശമായി പ്രതികരിക്കുകയും , വാക്‌സിൻ വേണമെങ്കിൽ ആളെ വീൽ ചെയറിൽ മുകളിലേക്ക് ഹാജരാക്കണമെന്നും ഇല്ലെങ്കിൽ വാക്‌സിൻ തരില്ലെന്നും നഴ്സിന്റെ സേവനം താഴെ വന്നു തരാൻ സാധിക്കയില്ലെന്നും വളരേ ധാർഷ്ട്യ ത്തോടെ പറയുകയും എന്നോട് തട്ടിക്കയറുകയും ചെയ്തു . 74വയസ്സിനു മുകളിൽ പ്രായമുള്ള മാതാവിനെ ഒരു കാൽ വെക്കുന്നഭാഗം ഇല്ലാത്ത വീൽ ചെയറിൽ ഇരുത്തി വളരേ പ്രയാസപ്പെട്ട്  ഞാനും ജേഷ്ടനും കൂടെ മുകളിൽ എത്തിച്ചശേഷമാണു വാക്‌സിൻ നൽകിയത്. മാതാവിനെ വീൽ ചെയറിൽ കൊണ്ട് വരുന്നത് അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ടു പേര് വളെരെ നിസ്സഹായത്തോടെ ഈ ഓഫീസറെ ശപിക്കുന്നുണ്ടായിരുന്നു.ഏറ്റവും സങ്കടം തോന്നിയ നിമിഷം ആയിരുന്നു ഇന്ന് ആ ഓഫീസറോട് വളെരെ താഴയ്മയോടെ ഞാൻ ഒന്ന് സിസ്റ്ററിനോട് റിക്കൊസ്റ്റ് ചെയ്തു നോക്കട്ടെ എന്ന് ചോദിച്ചപ്പോൾ പോലും വളെരെ മോശം മറുപടി ആണ് പറഞ്ഞത് ഇങ്ങനെ താഴേ മേലെ കിയറി ഇറങ്ങി നടക്കൽ അല്ല അവരുടെ ജോലി എന്നായിരുന്നു  മറുപടി. പ്രായമായവർക്ക്  വീട്ടിൽ എത്തി വാക്‌സിൻ എടുക്കണമെന്നും , വളരേ ഭംഗിയായി കോവിഡ് പ്രതിരോധം നടത്തുകയും ചെയ്യുന്ന സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന രീതിയിലാണ് ഈ ഉദ്യോഗസ്ഥൻ പെരുമാറുന്നത് . അന്വേഷിച്ചപ്പോൾ ഇയാൾ സ്ഥിരം ജനങ്ങളോട് തട്ടിക്കയറുന്ന ആളാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറേകാലം വാക്‌സിൻ വിതരണം , കോവിഡ് ടെസ്റ്റ് കേന്ദ്രം എന്നിവയുടെ ചുമതലയില് നിന്നും മാറ്റി നിർത്തിയ ആളാണെന്നും  അറിഞ്ഞു . പാവപ്പെട്ട ജനങ്ങളോട് ക്രൂരമായി പെരുമാറുകയും , മാനസിക പീഡനം നടത്തുകയും ചെയ്യുന്ന ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു .

വിശ്വസ്തതയോടെ 

സക്കീർ BP 

S/O അബ്ദു 

ഭഗവതിപറമ്പിൽ HOUSE 

മാറഞ്ചേരി PO

മലപ്പുറം ജില്ല

PIN 679581

ഫോൺ :9400765775/


copy to ;

1) ശ്രീ പി നന്ദകുമാർ 

ബഹു MLA പൊന്നാനി 


2)Adv ഇ സിന്ധു 

പ്രസിഡന്റ് പെരുമ്പടപ്പ് ബ്ലോക്ക് 


3) ഡിഎംഒ  മലപ്പുറം


#360malayalam #360malayalamlive #latestnews

മാറഞ്ചേരി സിഎച്ച്സിയിൽ രണ്ടാം ഡോസ് വാക്സിനെടുക്കാനെത്തിയ 74 വയസ്സുകാരിയോടും പ്രവാസിയായ മകനോടും ജെഎച്ച്ഐ അപമര്യാദയായി പെരുമാറി...    Read More on: http://360malayalam.com/single-post.php?nid=6573
മാറഞ്ചേരി സിഎച്ച്സിയിൽ രണ്ടാം ഡോസ് വാക്സിനെടുക്കാനെത്തിയ 74 വയസ്സുകാരിയോടും പ്രവാസിയായ മകനോടും ജെഎച്ച്ഐ അപമര്യാദയായി പെരുമാറി...    Read More on: http://360malayalam.com/single-post.php?nid=6573
വാക്സിനെടുക്കാൻ ചെന്ന വയോധികയോടും പ്രവാസി കുടുംബത്തോടും സിഎച്ച്സി ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതായി പരാതി മാറഞ്ചേരി സിഎച്ച്സിയിൽ രണ്ടാം ഡോസ് വാക്സിനെടുക്കാനെത്തിയ 74 വയസ്സുകാരിയോടും പ്രവാസിയായ മകനോടും ജെഎച്ച്ഐ അപമര്യാദയായി പെരുമാറിയതായി പരാതി. വിഷയത്തിൽ ആരോഗ്യ മന്ത്രിക്കും എംഎൽഎക്കും ഡിഎംഒക്കും പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റിനും മകൻ സെക്കീർ പുളക്കൽ പരാതി നൽകി. പ്രായാധിക്യംമൂലം നടക്കാൻ പോലുമാകാത്ത തന്റെ മാതാവിനെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്