കോവിഡ് മൂന്നാംതരംഗം ; പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ പൊന്നാനി നഗരസഭ

കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായുള്ള കോവിഡ് അതിവ്യാപന സാഹചര്യത്തിൽ  സ്വീകരിക്കേണ്ട  പ്രതിരോധ പ്രവർത്തനങ്ങൾ പൊന്നാനി നഗരസഭ വിലയിരുത്തി. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി നഗരസസഭാ കോവിഡ് കോർ കമ്മിറ്റി അറിയിച്ചു. താഴെ തട്ടിൽ പ്രതിരോധം ശക്തമാക്കുന്നതിനായി വാർഡ് തല ജാഗ്രത സമിതികൾ വിളിച്ചു ചേർക്കും. വാർഡ് തല ആർ.ആർ.ടി വളണ്ടിയർമാരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ധാരണയായിട്ടുണ്ട്. രോഗ നിർവ്യാപനത്തിനായി പൊതുജനങ്ങൾക്ക് സ്വയംസുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ട ബോധവൽക്കരണം സംഘടിപ്പിക്കും. പൊന്നാനി ബീച്ച്, കർമ്മ റോഡ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾകൂട്ടം നിയന്ത്രിക്കും. കൂടാതെ പൊതുഇടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്താനായി പോലീസിന്റെ സഹകരണത്തോടെ നാഗരസഭ പരിശോധന കർശനമാക്കും. പൊന്നാനി താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ ചികിൽസ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നുണ്ട്. സർക്കാർ നിർദേശങ്ങൾ അനുസരിച്ചു നഗരസഭയിൽ കോവിഡ് വാർറൂം തുറക്കുന്നതിനു മറ്റും നഗരസഭ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.


പൊന്നാനി നഗരസഭയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അംഗങ്ങളായ ഷീന സുദേശൻ, രജീഷ് ഊപ്പാല, എം.ആബിദ, ഡെപ്യൂട്ടി തഹസീൽദാർ സുരേഷ്, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് സുജിത് ഗോപിനാഥ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്‌കുമാർ തുടങ്ങിയവർ  പങ്കെടുത്തു.


#360malayalam #360malayalamlive #latestnews #covid

കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായുള്ള കോവിഡ് അതിവ്യാപന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ പൊന്നാനി നഗരസഭ വി...    Read More on: http://360malayalam.com/single-post.php?nid=6523
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായുള്ള കോവിഡ് അതിവ്യാപന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ പൊന്നാനി നഗരസഭ വി...    Read More on: http://360malayalam.com/single-post.php?nid=6523
കോവിഡ് മൂന്നാംതരംഗം ; പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ പൊന്നാനി നഗരസഭ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായുള്ള കോവിഡ് അതിവ്യാപന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ പൊന്നാനി നഗരസഭ വിലയിരുത്തി. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി നഗരസസഭാ കോവിഡ് കോർ കമ്മിറ്റി അറിയിച്ചു. താഴെ തട്ടിൽ പ്രതിരോധം ശക്തമാക്കുന്നതിനായി വാർഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്