ആർ.ആർ.ടി വളണ്ടിയർമാർക്ക് പാലിയേറ്റീവ് പരിചരണത്തിൽ പരിശീലനം നൽകി

പാലിയേറ്റിവ് കെയർ ദിനാചരണങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പരിചരണ പരിശീലനം നൽകി. പരിചരണം കൂടുതൽപേരിലേക്ക് വ്യാപിപ്പിക്കുന്നതിനായാണ് വാർഡുതല ആർ.ആർ.ടി വളണ്ടിയർമാർക്ക് പരിശീലനം നൽകിയത്. പൊന്നാനി താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന  പരിശീലന പരിപാടിയിൽ 'പാലിയേറ്റിവ് പരിചരണം സ്ഥാപനങ്ങൾക്കും അപ്പുറം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.


പരിശിലന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  ശ്രീ രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ  ഫർഹാൻ ബിയ്യം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഷാജ്കുമാർ , ആർ.എം.ഒ ഡോക്ടർ ഷെമിൽ , പാലിയേറ്റിവ് ഡോക്ടർ നസില, നേഴ്സിങ്ങ് സൂപ്രണ്ട് ശ്രീമതി അംബുജാക്ഷി, പാലിയേറ്റിവ് നേഴ്സ് ഗ്രിഷ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് റഷീദ് മാറഞ്ചേരി വിഷയത്തേപ്പറ്റി ക്ലാസ് എടുത്തു.  നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി 40 ആർ.ആർ.ടി വളണ്ടിയർമാർ പരിശിലനത്തിൽ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews #ponnaninagarasabha

പാലിയേറ്റിവ് കെയർ ദിനാചരണങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പരിചരണ പരിശീലനം നൽകി. പരിചരണം കൂടുതൽപേ...    Read More on: http://360malayalam.com/single-post.php?nid=6498
പാലിയേറ്റിവ് കെയർ ദിനാചരണങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പരിചരണ പരിശീലനം നൽകി. പരിചരണം കൂടുതൽപേ...    Read More on: http://360malayalam.com/single-post.php?nid=6498
ആർ.ആർ.ടി വളണ്ടിയർമാർക്ക് പാലിയേറ്റീവ് പരിചരണത്തിൽ പരിശീലനം നൽകി പാലിയേറ്റിവ് കെയർ ദിനാചരണങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പരിചരണ പരിശീലനം നൽകി. പരിചരണം കൂടുതൽപേരിലേക്ക് വ്യാപിപ്പിക്കുന്നതിനായാണ് വാർഡുതല ആർ.ആർ.ടി വളണ്ടിയർമാർക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്