ബിരുദദാന സമ്മേളനവും അവാർഡ് ദാനവും സംഘടിപ്പിച്ചു

ചെറുപ്രായത്തിൽ തന്നെ ഖുർആൻ പഠനത്തോടൊപ്പം പ്രാഥമിക അക്കാദമിക് വിദ്യാഭ്യാസവും നൽകി പ്രവർത്തിച്ചു വരുന്ന അയിരൂർ വാദീമർവ്വ ഇസ്‌ലാമിക് സെന്ററിന്റെ കീഴിൽ നടക്കുന്ന 'സഹ്റത്തുൽ ഖുർആൻ' പഠനം കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും അവാർഡ് ദാനവും സംഘടിപ്പിച്ചു.

യെസ് ഇന്ത്യ ഫൌണ്ടേഷൻ ചെയർമാൻ ഷൗക്കത്ത് ബുഖാരി അൽ നഈമി കാശ്മീർ ഉത്ഘാടനം ചെയ്തു. പുതിയ കാലത്ത് പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ധർമ്മിക പഠനങ്ങൾ കൂടി മുന്നോട്ട് പോകേണ്ടതുണ്ടെന്നും, ഖുർആൻ മാനവികതയുടെ സന്ദേശമാണ് ലോകത്തിനു നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എ പി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.സയ്യിദ് ഫസൽ നഈമി അൽ ജിഫ്രി ബിരുദദാനം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ എ കെ സുബൈർ മുഖ്യാതിഥിയായിരുന്നു.ബഷീർ വടക്കൂട്ട്, നിസാർ പുത്തൻപള്ളി, മൻസൂർ പുത്തൻപള്ളി, ബാബു അയിരൂർ, ഫിറോസ് ഖാൻ എന്നിവർ സംബന്ധിച്ചു. ഇസ്മായിൽ ചെങ്ങണാത്ത് സ്വാഗതവും യൂസുഫ് പുതുപൊന്നാനി നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews

ചെറുപ്രായത്തിൽ തന്നെ ഖുർആൻ പഠനത്തോടൊപ്പം പ്രാഥമിക അക്കാദമിക് വിദ്യാഭ്യാസവും നൽകി പ്രവർത്തിച്ചു വരുന്ന അയിരൂർ വാദീമർവ്വ ഇസ്‌ല...    Read More on: http://360malayalam.com/single-post.php?nid=6494
ചെറുപ്രായത്തിൽ തന്നെ ഖുർആൻ പഠനത്തോടൊപ്പം പ്രാഥമിക അക്കാദമിക് വിദ്യാഭ്യാസവും നൽകി പ്രവർത്തിച്ചു വരുന്ന അയിരൂർ വാദീമർവ്വ ഇസ്‌ല...    Read More on: http://360malayalam.com/single-post.php?nid=6494
ബിരുദദാന സമ്മേളനവും അവാർഡ് ദാനവും സംഘടിപ്പിച്ചു ചെറുപ്രായത്തിൽ തന്നെ ഖുർആൻ പഠനത്തോടൊപ്പം പ്രാഥമിക അക്കാദമിക് വിദ്യാഭ്യാസവും നൽകി പ്രവർത്തിച്ചു വരുന്ന അയിരൂർ വാദീമർവ്വ ഇസ്‌ലാമിക് സെന്ററിന്റെ കീഴിൽ നടക്കുന്ന 'സഹ്റത്തുൽ ഖുർആൻ' പഠനം കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ ബിരുദദാന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്