രാജ്യത്ത് 60,975 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 848 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,975 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ​ ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 31,67,324 ലക്ഷമായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 848 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 58,390 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.84 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 24,04,585 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 57,469 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 75.92ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 22.24 ശതമാനമായി​​. 7,04,348 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. കോവിഡ്​ രോഗികളു​െട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ്​ ഇന്ത്യയു​ള്ളത്​.

കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,25,383 കോവിഡ്​ പരിശോധനകൾ നടത്തിയെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. ആഗസ്​റ്റ്​ 24 വരെ 3,68,27,520 കോവിഡ്​ ടെസ്​റ്റുകളാണ്​ നടത്തിയിട്ടുള്ളത്​.

#360malayalam #360malayalamlive #latestnews

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,975 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ​ ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എ...    Read More on: http://360malayalam.com/single-post.php?nid=649
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,975 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ​ ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എ...    Read More on: http://360malayalam.com/single-post.php?nid=649
രാജ്യത്ത് 60,975 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 848 മരണം ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,975 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ​ ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 31,67,324.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്