പൊന്നാനി നഗരസഭയിലെ കൊയ്തൊഴിഞ്ഞ നെൽപാടങ്ങൾ ഇനി ജൈവ സമ്പുഷ്ടമാകും: എള്ള്, പയർ വിത്തുകൾ വിതരണം ചെയ്തു

മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ ജൈവ സമ്പുഷ്ട വർധിപ്പിക്കുകയെന്ന ലക്ഷ്യ ത്തോടെ എള്ള്, പയർ എന്നിവയുടെ വിത്തുകൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2021-22 സമഗ്ര നെൽകൃഷി വികസനത്തിൻ്റെ ഭാഗമായി പൊന്നാര്യൻ കൊയ്യും പൊന്നാനി പദ്ധതിക്ക് കീഴിലാണ് വിത്തുകൾ വിതരണം ചെയ്തത്.

 ഈ വർഷം നെൽകൃഷിയിറക്കിയ പാടശേഖരങ്ങളിലെ ധാന്യ വിളയുടെ പ്രോത്സാഹനത്തിൻ്റെ ഭാഗമായി കൂടിയാണ് പദ്ധതി. ഇത്തവണ നെൽകൃഷി ഇറക്കിയ മുഴുവൻ കർഷകർക്കും ഉഴവ് കൂലി, വിത്ത്, വളം എന്നിവ നഗരസഭ ഇതിനോടകം നൽകിയിട്ടുണ്ട്.

ഈഴുവത്തിരുത്തി കൃഷിഭവൻ പരിസരത്ത് വച്ച് നടന്ന വിത്തുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം  നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ, കൃഷി വർക്കിംഗ്‌ ഗ്രൂപ്പ്‌ ചെയർപേഴ്സൺ ഷാലി പ്രദീപ്, കൗൺസിലർമാരായ പി.വി ലത്തീഫ്, എ.അബ്ദുൾ സലാം, ഇക്ബാൽ മഞ്ചേരി, നസീമ ഇടക്കരകത്ത്, കൃഷി ഓഫീസർ എ.സലീം, എ.എഫ്.ഒ പ്രദീപ് എന്നിവർ സംബന്ധിച്ചു.


#360malayalam #360malayalamlive #latestnews

മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ ജൈവ സമ്പുഷ്ട വർധിപ്പിക്കുകയെന്ന ലക്ഷ്യ ത്തോടെ എള്ള്, പയർ എന്നിവയുടെ വിത്തുകൾ വിതരണം ചെയ്തു. പ...    Read More on: http://360malayalam.com/single-post.php?nid=6476
മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ ജൈവ സമ്പുഷ്ട വർധിപ്പിക്കുകയെന്ന ലക്ഷ്യ ത്തോടെ എള്ള്, പയർ എന്നിവയുടെ വിത്തുകൾ വിതരണം ചെയ്തു. പ...    Read More on: http://360malayalam.com/single-post.php?nid=6476
പൊന്നാനി നഗരസഭയിലെ കൊയ്തൊഴിഞ്ഞ നെൽപാടങ്ങൾ ഇനി ജൈവ സമ്പുഷ്ടമാകും: എള്ള്, പയർ വിത്തുകൾ വിതരണം ചെയ്തു മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ ജൈവ സമ്പുഷ്ട വർധിപ്പിക്കുകയെന്ന ലക്ഷ്യ ത്തോടെ എള്ള്, പയർ എന്നിവയുടെ വിത്തുകൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2021-22 സമഗ്ര നെൽകൃഷി വികസനത്തിൻ്റെ ഭാഗമായി പൊന്നാര്യൻ കൊയ്യും പൊന്നാനി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്