പൊന്നാനി നഗരസഭയിൽ കെട്ടിട നിർമ്മാണ അദാലത്ത് സംഘടിപ്പിക്കുന്നു

പൊന്നാനി നഗരസഭയിൽ തീർപ്പാക്കാതെ കിടക്കുന്ന കെട്ടിട നിർമാണം സംബന്ധിച്ച അപേക്ഷകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നഗരസഭയിൽ വച്ച് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. 51 വാർഡുകളെ തരംതിരിച്ചു രണ്ട് ദിവസങ്ങളിലായാണ് അദാലത്ത്.  1 മുതൽ 5 വരെയും, 23 മുതൽ 51 വരെയുമുള്ള വാർഡുകൾക്കായി ജനുവരി 27 നും, 6 മുതൽ 22 വരെയുമുള്ള വാർഡുകൾക്കായി ജനുവരി 28 നുമാണ് അദാലത്ത്. അദാലത്തിലേക്ക് പരിഗണിക്കുന്നതിനായി ജനുവരി 18 ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ നഗരസഭയിൽ സമർപ്പിക്കണം. വ്യക്തമായ മേൽവിലാസം, ഫോൺനമ്പർ, കെട്ടിട നിർമാണ അപേക്ഷ നമ്പർ (ബി.എ നമ്പർ) എന്നിവ സഹിതം വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയാണ് സമർപ്പിക്കേണ്ടത്.

#360malayalam #360malayalamlive #latestnews #adalath

പൊന്നാനി നഗരസഭയിൽ തീർപ്പാക്കാതെ കിടക്കുന്ന കെട്ടിട നിർമാണം സംബന്ധിച്ച അപേക്ഷകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനായി അദാലത്ത് സംഘട...    Read More on: http://360malayalam.com/single-post.php?nid=6475
പൊന്നാനി നഗരസഭയിൽ തീർപ്പാക്കാതെ കിടക്കുന്ന കെട്ടിട നിർമാണം സംബന്ധിച്ച അപേക്ഷകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനായി അദാലത്ത് സംഘട...    Read More on: http://360malayalam.com/single-post.php?nid=6475
പൊന്നാനി നഗരസഭയിൽ കെട്ടിട നിർമ്മാണ അദാലത്ത് സംഘടിപ്പിക്കുന്നു പൊന്നാനി നഗരസഭയിൽ തീർപ്പാക്കാതെ കിടക്കുന്ന കെട്ടിട നിർമാണം സംബന്ധിച്ച അപേക്ഷകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നഗരസഭയിൽ വച്ച് ഫയൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്